Seeyone nee unarnezhunelkuka shalem
Song
- Malayalam
1 സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ;-2 പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം;-3 കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷ്മോടേശുവിൻ കൂടെ വസിക്കാം;-4 അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം;-5 തിരുസഭയെ നിൻ ദീപങ്ങളാകവെ
ദിവ്യപ്രഭയാൽ ജ്വലിച്ചിടട്ടെ
മഹിമയിൽ മേഘത്തിൽ എഴുന്നള്ളി വരുമ്പോൾ
മണവാളനെപ്പോൽ നാം മറുരൂപമാകാൻ;- - English
1 seeyone nee unarnezhunelkuka
shalem rajanitha varuvaarai
sheelagunamulla snehaswrupan
aakasha megathil ezhunnalli varume;-2 pakalulla kaalangal’ananjanaju’poi
kurirul naalukal-aduthaduthe
dhaduthiyai jeevitham puthuki’ninnidukil
udalode priyane ethirelpan pokam;-3 kashtatha illatha naalu vannaduthe
thushtiyai jeevitham cheithidame
dhushta’lokathe veruthu vitteedukil
ishtamod’yeshuvin koode vasikam;-4 andhatha illatha naalu vannaduthe
svandhana jeevitham cheithidame
andhakara prebhu velipedum mumpe
snanthosha’margamathil gamichidume nam;-5 thirusabhaye nin deepangalaakave
divyaprabhayaal jvalichidatte
mahimayil meghathil ezhunnalli varumpol
manavalaneppol naam maruroopamaakaan;-
This song has been viewed 3186 times.
