Daivam enne karuthukayaal

Malayalam
ദൈവം എന്നെ കരുതുകയാൽ

Song

  • Malayalam

    1 ദൈവം എന്നെ കരുതുകയാൽ 
    ആകുലൻ ആകില്ല ഞാൻ 
    തൻ കൃപയാൽ നടത്തുകയാൽ 
    അനുദിനം പാടുന്നു ഞാൻ 
    ആകുലത്തിൽ വ്യാകുലത്തിൽ
    തൻ കൃപ ഓർത്തിടും ഞാൻ ഓ ഓ 
    തൻ കൃപ മനോഹരം (2) ആകു.....

    ദൈവം എന്നെ കരുതുന്നു 
    ദൈവം എന്നെ കാക്കുന്നു 
    ദൈവം എന്നെ പോറ്റുന്നു 
    എന്നും ഞാൻ വാഴ്ത്തീടുമേ 
    തൻ നാമം എന്നും ഞാൻ വാഴ്ത്തീടുമേ 

    2 ദൈവം എന്നെ കാക്കുകയാൽ 
    അനുഗ്രം അനവധിയെ 
    തന്റെ കണ്ണാൽ നടത്തുകയാൽ 
    അനുദിനം ആനന്ദമേ 
    ആപത്തിലും രോഗത്തിലും 
    തൻ മുഖം നോക്കിടും ഞാൻ ഓ... 
    തൻ തേജസ് അവർണനീയം;- ദൈവം...

    3 ദൈവം എന്നെ പോറ്റുകയാൽ 
    ക്ഷാമത്തിലും സുഭിക്ഷം 
    തൻ ബലത്താൽ നിറയ്ക്കുയാൽ 
    അനുദിനം പുലരുന്നു ഞാൻ 
    ക്ഷാമത്തിലും ക്ഷീണത്തിലും 
    തൻ ബലം ധ്യാനിക്കും ഞാൻ ഓ.... 
    തൻ ബലം അതി ബഹുലം;- ദൈവം...

     

Song added on : September 16, 2020
This song has been viewed 530 times.

Rate This Song