Papee unarnnu kolka nee nidrayil

Malayalam
പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു

Song

  • Malayalam

    പാപീ ഉണർന്നു കൊൾക നീ നിദ്രയിൽനിന്നു 
    പാപീ ഉണർന്നു കൊൾക നീ

    1 വലിയനാശം വന്നിടും കളിപ്പാൻ സമയമില്ല 
    ചെലവു ചെയ്യരുതേ നീ വിലയില്ലത്തതിന്നായി;-

    2 കടലിൻ ഇരച്ചൽപോലെ ഇടിമുഴക്കം പോലെയും 
    വിധിനാളിൻ ഭയങ്കരം അടുത്തടുത്തു വരുന്നു;-

    3 നിന്റെ വഴികളെയും അന്തർഭാഗങ്ങളെയും 
    തന്റെ തുലാസിൽ ദൈവം സന്തതം തൂക്കിടുന്നു;-

    4 സത്യമാർഗ്ഗത്തിലേക്കും നിത്യരക്ഷയിലേക്കും 
    മർത്യനാകുന്ന നിന്നെ കർത്തൻ വിളിച്ചിടുന്നു;-

    5 നരകാഗ്നിയിൻ ജ്വാലയ്ക്കു ഇരയായ് പോകാതിരിപ്പാൻ 
    പരനോടു യോജിക്കുക കരുണ കണ്ടെത്തുവാനായ്;-

    6 ഉറക്കം തൂങ്ങരുതിനി തുറക്ക വേഗം നിൻ കൺകൾ 
    വെറുതേ കളയരുതേ ചുരുക്കമാംരക്ഷാകാലം;-

Song added on : September 22, 2020
This song has been viewed 539 times.

Rate This Song