Yeshuve thava snehamen
Song
- Malayalam
1 യേശുവേ തവ സ്നേഹമെൻ മനമാകവെ കവർന്നാകയാൽ
ദാസനാമിവൻ പാടുമെയിതിൻ ശക്തിയിൽ പ്രതിവാസരം2 ദൈവകോപമതൊന്നുമാത്രമെന്നംശമായിരുന്നീടവേ
ദിവ്യജീവനെയേകി നീ എന്നെ വീണ്ടെടുത്തതു വിസ്മയം3 ഹീനമാം പാപജീവിതത്തിലശേഷമാണ്ടു കുഴഞ്ഞവൻ
ദാനമാം പരിപൂർണ്ണശുദ്ധിയിലംശിയായ് കൃപയൊന്നിനാൽ4 ലോകമോടിയിലാകവെ മനമുറ്റുചേർന്നു വലഞ്ഞൊരീ
സാധുവേപ്രതി നീചമാം കുരിശേറ്റതോർത്തു വിനീതനായ്5 ക്രൂശിലെ മരണത്തിലെൻ പരിഹാരമായതു നേടി ഞാൻ
താതനോടു സമീപമായ് മരുവീടുവാൻ വഴി നല്കി നീ6 ദിവ്യമാം തവ സന്നിധാനമതിൽ വസിച്ചു നിരന്തരം
നവ്യമാം പരിപാലനം പരിപൂർണ്ണമായറിയുന്നിഹംയേശുവേ നിന്റെ രൂപമീയെന്റെ എന്ന രീതി
- English
1 yeshuve thava snehamen manamaakave kavarnnaakayaal
daasanaamivan paadumeyithin shakthiyil prathivaasaram2 daiva kopam-athonnu maathramenn’amshamaayirunnidave
divya-jeevaneyeki nee enne vendeduthathu vismayam3 heenamaam paapa jeevithathil asheshamaandu kuzhanjavan
danamaam paripurnna-shuddhiyilamshiyaay krupayonninaal4 lokamodiyilaakave manamuttu chernnu valanjoree
saadhuve prathi neechamaam kuri’shettathorthu vineethanaay5 krooshile maranathilen pari’haaramaayathu nedi njaan
thathanodu sameepamaay maruviduvaan vazhi nalki nee6 divyamaam thava sannidhaanamathil vasichu nirantharam
navyamaam paripaalanam paripurnnamaay ariyunnahamTune of : Yeshuve ninte roopamee
This song has been viewed 485 times.