Aathma nadi aathma nadi
Song
- Malayalam
ആത്മ നദി ആത്മ നദി ഒഴുകിടട്ടേ
ആത്മ ശക്തി ആത്മ ശക്തി ഏറ്റെടുക്കട്ടേ
ആത്മ പ്രവാഹം കവിഞ്ഞൊഴുകിടട്ടേ
ആത്മപ്പകർച്ചയാൽ ഇന്നു നിറഞ്ഞീടട്ടേ1 ആത്മ നദി നമ്മിലേക്ക് ഒഴുകി എത്തുമ്പോൾ
ആനന്ദത്താൽ അറിയാതെ അലിഞ്ഞുചേരും
നരിയാണിയോളമല്ല മുട്ടോളമല്ല
അത്ഭുതനദിയിൽ നാം ആറാടാൻ തുടങ്ങും2 ആത്മ നദി നമ്മിലേക്ക് പതഞ്ഞുയരുമ്പോൾ
അഭിഷേകത്താൽ അറിയാതെ നിറഞ്ഞുപോകും
മുട്ടോളമല്ല അരയോളം പോരായെന്ന്
അറിയാത്ത ഭാഷകൾ പറഞ്ഞുതുടങ്ങും3 ആത്മ നദി നമ്മിലേക്ക് അടിച്ചുയരുമ്പോൾ
ആമോദത്താൽ പന്തുപോലെ കുതിച്ചുയരും
നീന്തിയിട്ടല്ലാതെ കടപ്പാൻ വയ്യാതെ
ആത്മനദിയിൽ നീന്തി നീന്തി തുടിക്കും
This song has been viewed 676 times.