Kashtangal saramilla

Malayalam
കഷ്ടങ്ങള്‍ സാരമില്

Song

  • Malayalam

    കഷ്ടങ്ങള്‍ സാരമില്ല കണ്ണുനീര്‍ സാരമില്ല
    നിത്യതേജസ്സിന്‍ ഘനമോര്‍ത്തിടുമ്പോള്‍
    ഞൊടി നേരത്തേക്കുള്ള.. (കഷ്ടങ്ങള്‍ സാരമില്ല..) (2)
                        
    പ്രിയന്‍റെ വരവിന്‍ ധ്വനി മുഴങ്ങും
    പ്രാക്കളെ പോലെ നാം പറന്നുയരും
    പ്രാണന്‍റെ പ്രിയനാം മണവാളനില്‍
    പ്രാപിക്കും സ്വര്‍ഗ്ഗീയ മണിയറയില്‍ (2) (കഷ്ടങ്ങള്‍ സാരമില്ല..)
                        
    മണവാളന്‍ വരും വാനമേഘത്തില്‍
    മയങ്ങാന്‍ ഇനിയും സമയമില്ല
    മദ്ധ്യാകാശത്തിങ്കല്‍ മഹല്‍ ദിനത്തില്‍
    മണവാട്ടിയായ് നാം പറന്നു പോകും (2) (കഷ്ടങ്ങള്‍ സാരമില്ല..)
                        
    ജാതികള്‍ ജാതിയോടെതിര്‍ത്തിടുമ്പോള്‍
    ജഗത്തിന്‍ പീഡകള്‍ പെരുകിടുമ്പോള്‍
    ജീവിത ഭാരങ്ങള്‍ വര്‍ദ്ധിച്ചിടുമ്പോള്‍
    ജീവന്‍റെ നായകന്‍ വേഗം വന്നീടും (2) (കഷ്ടങ്ങള്‍ സാരമില്ല..)
                        
    യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും
    യുദ്ധത്തിന്‍ ശ്രുതിയും കേള്‍ക്കുന്നില്ലയോ
    യിസ്രായേലിന്‍ ദൈവം എഴുന്നള്ളുന്നേ
    യേശുവിന്‍ ജനമേ ഒരുങ്ങുക നാം (2) (കഷ്ടങ്ങള്‍ സാരമില്ല..)

     

  • English

    Kashtangal saramilla kannunir saramilla
    nithyatejassin ghanamorthidumpol
    nodi nerathekkulla.. (kashtangal saramilla..) (2)
                        
    priyante varavin dhvani muzhangum
    prakkale pole nam parannuyarum
    pranante priyanam manavalanil
    prapikkum swarggiya maniyarayil (2) (kashtangal saramilla..)
                        
    manavalan varum vanameghathil
    mayangan iniyum samayamilla
    maddhyakasathinkal mahal dinathil
    manavattiyay nam parannu pokum (2) (kashtangal saramilla..)
                        
    jathikal jathiyodetirthidumpol
    jagattin peedakal perukidumpol
    jeevitha bharangal varddhichidumpol
    jeevante nayakan vegam vannidum (2) (kashtangal saramilla..)
                        
    yuddhavum kshamavum bhukampangalum
    yuddhathin srutiyum kelkkunnillayo
    yisrayelin daivam ezhunnallunne
    yesuvin janame orunnuka nam (2) (kashtangal saramilla..)

     

Song added on : February 07, 2019
This song has been viewed 22294 times.

Rate This Song