Yeshu sannidanam enthoru samadanam
Song
- Malayalam
യേശു സന്നിധാനം എന്തോരു സമാധാനം
അഴലും മനസ്സിന് അരുളും സുഖദാനം1 ലോകത്തിന്നിൻപത്തെ തേടുവോർ ശോകത്താൽ വീണിടുമേ?
ക്രിസ്തുവിൻ സന്നിധി ചേർന്നിടുന്നോർക്കെന്നുമത്യാനന്ദമേ;- യേശു..2 വേദനയേറുന്ന നേരവും സോദരർ മാറുമ്പോഴും
മാറാത്ത സ്നേഹിതനാമേശുവിൻ മാറിൽ ഞാൻ ചാരിടുമേ;- യേശു..3 വേറില്ലൊരാശ്വാസ സ്ഥാനവും വേറില്ലോരാശ്രയവും
മൃത്യുവിലും സമാധാനമെന്റെ ക്രിസ്തുവിൻ സന്നിധാനം;- യേശു..4 കണ്ണുനീർ പൂർണ്ണമായി തോർന്നിടും കർത്താവു വന്നിടുമ്പോൾ
പിന്നീടൊരിക്കലും വേർപെടാതെ തന്നിൽ മറഞ്ഞിടും ഞാൻ;- യേശു.. - English
yeshu sannidhaanam enthoru samaadhanam
azhalum manassine arulum sukhadaanam!1 lokathinnimbathe theduvor shokathaal veenidume
kristhuvin sannidhi chernnidunnor-kkennum athyaanandame;-2 vedanayerunna neravum sodarar maarumbozhum
maratha snehithanameshuvin maril njaan chaaridume;-3 verilloar aashwaasa sthaanavum verillor aashrayavum
mruthyuvilum samadhanamente kristhuvin sannidhaanam;-4 kannuneer poornnamaay thornnidum karthaavu vannidumbol
pinneedorikkalum verpedaathe thannil maranjidum njaan;-
This song has been viewed 2288 times.
