Seeyon sanjchari njaan yeshuvil chaari
Song
- Malayalam
സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ1 മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും;-2 ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്;-3 സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും
നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ
ഭാരവും പാപവും വിട്ടു ഞാനോടുമാ
ന്നേരവും യേശുവെ നോക്കിടും;-4 എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ;-5 ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും - English
seeyon sanjchari njaan yeshuvil chaari
pokunnu kurishinte paathayil1 moksha’yathrayanithe njaan nadappathe
kazhchayaleyalla vishvasathaleyam
vezhchakal thazhchakal vanidum velayil
rakshaken kayikalil thangidum;-2 lokhamethum yogyam allenikkathaal
Shokamilla bhagyam undu kristhuvil
nathhanu mulmudi nalkiya lokame
nee tharum perenikkenthinnayi;-3 sakshikal samuham ente chuttilum
nilkkunnaayirangal aakeyaale njaan
bharavum papavum vittu njaan oduma-
nneravum yeshuve nokkidum;-4 enne nedunna santhosham orthathal
nindakal sahichu maricha nathhane
dhyanichum manichum sevichum pokayil
kshenam’enthennarikkilla njaan;-5 balashiksha nalkum ennappanenkilum
chelezhum than sneham kuranju poyida
nanmaye than karam nalkumenneshanil
enmanam vishramam nedidum;-
This song has been viewed 19052 times.
