Yahovaykku sthothram cheytheduka naam
Song
- Malayalam
യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാം
മഹോന്നത ദേവനെ വാഴ്ത്തുക നാം1 തൻദയ എന്നേക്കും ഉള്ളതല്ലൊ
വൻ കൃപതന്നു നടത്തുന്നല്ലൊ
ഭക്തരവൻ കൃപയ്ക്കൊത്തതുപോൽ
നിത്യവും സ്തുതി പാടിടട്ടെ;-2 മർത്യനിലാശ്രയിക്കുന്നതെക്കാൾ
കർത്തനിലാശ്രയിക്കുന്നവൻ താൻ
ധന്യനെന്നാളു-മിപ്പാരിടത്തിൽ
വന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;-3 സ്നേഹത്തിൻ ശാസനകൾ വരുമ്പോൾ
ഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾ
കാരുണ്യമേറും പൊൻ കരത്താൽ
താങ്ങി നടത്തിടും വൻ കൃപയാൽ;-4 എന്നാളും എന്തെന്തു യാചിക്കിലും
എപ്പോഴും നൽകീടുന്നായതെല്ലാം
പ്രാർത്ഥന കേൾക്കും നായകൻ താൻ
വാക്കു മാറാത്ത വല്ലഭനാം;-5 രക്ഷയിൻ പാറയായ് തീർന്നവനിൽ
പക്ഷമായി ചാരിടും ഞാൻ എന്നുമെ
തൻ ദയ എന്നും കീർത്തിക്കുമെ
തൻ നാമം വഴ്ത്തി വണങ്ങിടുമെ;- - English
yahovaykku sthothram cheytheduka naam
mahonnatha devane vazhthuka naam1 than daya ennekum ullathallo
van krupa’thannu nadathunnalo
bhaktharavan krupayikkothathupol
nithyaum sthuthi padidatte;-2 marthayanil aashrayikkunnathekkal
karthanil aashrayikkunnavan than
dhanyan ennaalumi pparidathil
vandya bhujangkalal thangkumavan;-3 snehathin shasanakal varumpol
bharangkal hrithine mudidumpol
karunymerum pon karathal
thangki nadathidum vankrupayal;-4 ennalum enthenthu yachikkilum
eppozhum nalkedunna’ythellam
prarthana kelkkum nayakan than
vakku maratha vallabhanam;-5 rakshyin parayayi thernnavanil
pakshmayi charidum njaan ennume
than daya ennum keerthikkume
than namam vazthi vanagkidume;-
This song has been viewed 2471 times.