Kurishu chumannavane shirassil

Malayalam
കുരിശുചുമന്നവനേ ശിരസ്സിൽ

Song

  • Malayalam

    1 കുരിശുചുമന്നവനേ ശിരസ്സിൽ-
    മുൾമുടി വച്ചോനേ 
    മരിച്ചുയിർത്തെഴുന്നവനെ 
    നിന്നരികിൽ ഞാനണഞ്ഞിടുന്നേ(2)

    ഇത്രമേൽ സ്നേഹിപ്പാനായ്
    ശത്രുവാമെന്നിലെന്തു കണ്ടു
    മിത്രമായ് തീർത്തീടുവാൻ
    എത്ര വേദന നീ സഹിച്ചു (2)

    2 പാപം പരിഹരിപ്പാൻ
    പാരിതിൽ പിറന്നവനേ
    പാതകനെൻ പേർക്കായ്
    നിൻ പാവന നിണം ചൊരിഞ്ഞു (2)

    3 വലയുന്നൊരചത്തേപ്പോൽ
    ഉലകിൽ ഞാനായിരിന്നു
    വലഞ്ഞലഞ്ഞിടാതെ നീ
    നിൻ അലമെന്നിൽ പകർന്നു തന്നു (2)

    4 നിൻ തിരുമേനിയതിൽ
    വൻ മുറിവിൻ പാടുകൾ
    എൻ നിമിത്തമല്ലയോ
    നിൻ സ്നേഹമെന്താശ്ചര്യമേ (2)

  • English

    Kurishu chumannavane shirassil
    Mulmudi vachone
    Marichu’yir’the’zunnavane
    Ninnarikil njan’anangidunne

    Ithramel snehippanay
    Shathru-vamennil-enthu kandu
    Mithramay thertheduvan
    Ethra vedana nee sahichu (2)

    Papam priharippan
    Parithil pirannavane
    Pathakenen perkai
    Nin pavana ninam chorinju (2)

    Valayunnorajathe-pol
    Ulakil najan-ayirunnu 
    Vlangalangidathe nee
    Nin alamenninl pakarnnu thannu (2)

    Nin thiru-meniyathil
    Van murivin padukal
    En nimithamallyo
    Nin sneha-methaaschryame (2) 

Song added on : September 19, 2020
This song has been viewed 1131 times.

Rate This Song

YouTube Videos