Mahathbhuthame kalvariyil kanunna

Malayalam
മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം

Song

  • Malayalam

    1 മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹം
    മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം
    സർവ്വലോകത്തിൻ ശാപം

    2 ആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേ
    ആദിപരാ! പാപികളെയോർത്ത നിന്നൻപേ
    ആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!
    ദിവ്യ കാരുണ്യക്കാമ്പേ!

    3 വേദനപ്പെടും മനുജനായവതാരം
    മേദുര മനോഹരൻ നീ ചെയ്തതിൻസാരം
    ആരറിയുന്നതിശയമേ നിന്നുപകാരം!
    തവ സ്നേഹമപാരം!

    4 തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!
    തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!
    തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!
    ദൈവം കൈവിടുകെന്നോ!

    5 സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻ
    യോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽ
    ഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായി
    പാപ ശിക്ഷകൾ പോയി

     

  • English

    1 Mahathbhuthame kalvariyil kanunna sneham
    Mahonnathan vahichidunnu lokathin papam
    sarvalokathin shapam

    2 Aadiyugangal thudassam aayathin munpe
    Aadipara! papikaleyortha ninnanpe
    Aashrayam athaanenikkull aashayin koombe
    Divya kaarunyakkaambe!

    3 Vedanappedum manujan aayavatharam
    Medura manoharan ne cheythathin saram
    Aarariyunn athishayame ninnupakaram
    Thava snehamaparam

    4 Thirusabhaye than ninathaal vaangukayenno
    Thiruhithathin nirnnayangal eevidhamenno
    Thiruhrudayam ezhakalkkaay thakarukayenno
    Daivam kaividukenno

    5 Swargga sukhamanu valavum anubhavamaakkan
    Yogyathayill agathiyenikk alppavum orkkil
    Bhagyavashal papiyam njan rakshithanayi
    Papa shikshakal poyi

Song added on : September 19, 2020
This song has been viewed 1230 times.

Rate This Song