Ellaattinum sthothram eppozhum
Song
- Malayalam
എല്ലാറ്റിനും സ്തോത്രം എപ്പോഴും സന്തോഷം
എല്ലാ നാവും ചേർന്നുപാടാം ദൈവമക്കളേ
എല്ലാ നാമത്തിലും മേലായ-തൻ നാമം
എല്ലാ നാളും വാഴ്ത്തിപ്പാടാം ദൈവമക്കളേഹല്ലേലുയ്യാ പാടാം ദൈവത്തിൻ പൈതലേ
അല്ലലെല്ലാം മറന്നാർത്തു പാടാം
എല്ലാ നാവും ചേർന്ന് ഏറ്റുപാടാം
വല്ലഭന്റെ നാമം വാഴ്ത്തിപ്പാടാം1 കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
കർത്താവിന്റെ കാലടികൾ പിൻതുടർന്നീടാം
ഭാരമേറിയാലും പ്രയാസമേറിയാലും
ഭക്തിയോടെ കർത്താവിന്റെ പാതേ പോയിടാം
ഭാരങ്ങൾ എല്ലാം ചുമക്കും ദൈവം
കഷ്ടങ്ങൾ എല്ലാം തീർത്തിടും ദൈവം;- ഹല്ലേ…2 നിന്ദകൾ കേട്ടാലും നിരാശ തോന്നിയാലും
നന്മയ്ക്കായി ചെയ്തിടുന്ന ദൈവത്തെ വാഴ്ത്താം
രോഗങ്ങൾ വന്നാലും ദേഹം ക്ഷയിച്ചാലും
ലോകത്തെ ജയിച്ച ദൈവനാമം ഓർത്തിടാം
നിന്ദ നീക്കിടും നിരാശ മാറ്റിടും
രോഗശയ്യയിൽ സൗഖ്യം തന്നിടും;- ഹല്ലേ…3 ഏകനായെന്നാലും ആരുമില്ലെന്നാലും
ഏതുമില്ലാ എന്നുചൊല്ലി യാത്രചെയ്തിടാം
വേഗം വരുമെന്ന് വാക്ക് തന്ന നാഥൻ
വ്യാകുലങ്ങൾ തീർത്തിടും നമുക്ക് നിശ്ചയം
ഏകനായാലും അനാഥനായാലും
കൈവിടുകില്ലാ ഉപേക്ഷിക്കയില്ലാ;- ഹല്ലേ…
This song has been viewed 676 times.
