Daivathinu sthothram cheytheeduven lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 daivathinu sthothram cheytheeduven
avan nallavanallo daya ennumullathe
ekanay maha'athbhuthangkal cheythidunnone
ekamay vanangki paadidamennum

than nallavanallo daya ennumullathe
than vallabhanallo sthuthi ennum'avane
than'unnathanallo krupa cheythidumallo
than sannidhiyil ennum pramodam undallo

2 jnjanathodakashathe vartheduthavan
bhomiye vellathin mel virichavan
jyothi nalkum sooryachandra’tharavrindathe
modiyodu vanathil thokkiyavanam

3 neettiya bhujathal israyeline
veendeduthu rakshicha'anandam nalki
chengkadal pilarnnu than janangkale
thanka nilathude thaan nadathiye;-

4 neenda marubhuvil yathra cheiyumpol
vendathellam nalki aadarichu thaan
impa desham ennannekum avarkkay
anpodavakasham thanaruliye;-

5 thazhchayil namme ortha’adarichallo
veezhcha enniye kathomanichallo
vairiyin kaiyyil ninnu veendeduthallo
dhairyamay namukkum padidamallo;-

6 manavarin sneham maaridum neram
maridatha nithya snehithan thane
neridunna ella vyakulangkalum
theerume than unnatha sannidhanathil;-

This song has been viewed 4077 times.
Song added on : 9/16/2020

ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ അവൻ

1 ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻ
അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെ
ഏകമായ് വണങ്ങി പാടിടാമെന്നും

താൻ നല്ലവനല്ലോ ദയ എന്നുമുള്ളത്
താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്
താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോ
തൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോ

2 ജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻ
ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻ
ജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെ
മോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…

3 നീട്ടിയ ഭുജത്താൽ യിസ്രായേലിനെ
വീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകി
ചെങ്കടൽ പിളർന്നു തൻ ജനങ്ങളെ
തങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…

4 നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾ
വേണ്ടതെല്ലാം നൽകി ആദരിച്ചു താൻ
ഇമ്പദേശം എന്നന്നേക്കുമവർക്കായ്
അൻപോടവകാശം താനരുളിയേ;- താൻ…

5 താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോ
വീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോ
വൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോ
ധൈര്യമായ് നമുക്കും പാടിടാമല്ലോ;- താൻ…

6 മാനവരിൻ സ്നേഹം മാറിടുന്നേരം
മാറിടാത്ത നിത്യ സ്നേഹിതൻ തന്നെ
നേരിടുന്ന എല്ലാ വ്യാകുലങ്ങളും
തീരുമേ തൻ ഉന്നത സന്നിധാനത്തിൽ;- താൻ…

You Tube Videos

Daivathinu sthothram cheytheeduven


An unhandled error has occurred. Reload 🗙