En priya ninne njan ennu kanum
Song
- Malayalam
എൻപ്രിയാ നിന്നെ ഞാൻ എന്നു കാണും
പൊൻമുഖം ഞാനെന്നു കാണും
വാനിൽ വന്നന്തികേ എന്നു ചേർക്കും
വൻ വിനകൾ എന്നു തീരും1 മന്ദിരം നീ തീർത്തു വേഗം വന്നു ചാരേ
ചേർക്കുമെന്ന ആശയിൽ ഞാൻ പാർത്തിടുന്നു
എന്നു നീ വന്നിടും യേശു നാഥാ
നിൻമുഖം ഞാനെന്നു കാണും2 വീഞ്ഞു വീട്ടിൽ കൊണ്ടു വന്ന എന്റെ പ്രിയൻ
എന്നുമെൻ ഞാനവന്റേതെന്നുമെന്നും
ലോകത്തിൻ മോഹങ്ങൾ വേണ്ട തെല്ലും
ജീവിതേശാ! നീ മതിയേ3 ദണ്ഡനങ്ങളേറെയേറ്റു ചോര ചിന്തി
ജീവനേകി സ്നേഹിച്ചല്ലോ വൻ കൃപയാൽ
മന്നിതിൽ ജീവിക്കും കാലമെല്ലാം
നിന്നെ മാത്രം സേവിക്കും ഞാൻ4 ലോകം വേണ്ടാ സ്ഥാനമാനം ഒന്നും വേണ്ട
നിൻജനത്തിൻ കഷ്ടം മാത്രം എൻ പ്രമോദം
നിൻമഹാ പ്രേമത്തിൻ തീയണയ്ക്കാൻ
മന്നിലില്ല വൻ പ്രളയം5 സ്വർഗ്ഗനാട്ടിൽ വന്നിടുമ്പോൾ എൻ ഹൃദയം
ആർത്തിയോടെ ചുറ്റും നോക്കും നിന്നെക്കാണ്മാൻ
പാടെഴും കാൽകരം കണ്ടിടുമ്പോൾ
വീണിടും ഞാൻ നിന്റെ മുമ്പിൽയേശു എൻ ഉള്ളത്തിൽ- എന്ന രീതി
This song has been viewed 623 times.