Enthellam nanmakalam

Malayalam
എന്തെല്ലാം നന്മകളാം

Song

  • Malayalam

    എന്തെല്ലാം നന്മകളാം
    ഓരോന്നും ഓർക്കുമ്പോൾ
    ഉള്ളത്തിൻ ആഴങ്ങളിൽ
    നൽ ഉറവയാം സ്തോത്രഗീതം

    1 നീതിമാന്റെ അനർത്ഥങ്ങൾ
    അസംഖ്യം എന്നു തോന്നുമ്പോൾ
    ജീവതാതന്റെ കരങ്ങളാൽ
    നന്മക്കായ് അവ മാറിടും
    ദോഷമായ് യാതൊന്നും
    ഭവിക്കാതെ കാക്കും താൻ;-

    2 ആശ്രയങ്ങൾ മനുഷ്യരിലോ
    ആകുലങ്ങൾ പിൻപേ വരും
    അത്യന്നതനാം ദൈവം നിന്റെ
    ആലംബം ആയാൽ ഇമ്പമെന്നും
    ശുഭമായ് ശോഭയായ്
    തീരും ഈ മരു യാത്രയിൽ;-

  • English

    enthellam nanmakalam
    oronnum orkkumpol
    ullathin aazhangalil
    nal uravayam sthothrageetham

    1 neethimaante anarthhangal
    asamkhyam ennu thonnumpol
    jeevathathante karangalaal
    nanmakkaay ava maaridum
    doshamaay yaathonnum
    bhavikkaathe kaakkum thaan;-

    2 aashrayangal manushyarilo
    aakulangal pinpe varum
    athyannathanaam daivam ninte
    aalambam aayaal impamennum
    shubhamaay shobhayaay
    therum ie maru yathrayil;-

Song added on : September 17, 2020
This song has been viewed 2153 times.

Rate This Song

YouTube Videos