Unaruka viravil seeyon suthaye lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

This song has been viewed 726 times.
Song added on : 9/25/2020

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചു

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലം
മരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ-പടിവാതിലിൽ തളരുകയോ

1 ഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ്
കറുത്തിരുണ്ടെന്നാലും-പ്രിയൻ
കാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ...

2 ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീ
ഖേദിക്കേണ്ട തെല്ലും-മരുഭൂവിൽ
ചാരുവാൻ പ്രിയതമനിൽ തിരു-മാർവ്വിടം നിനക്കില്ലയോ?;-ഉണ...

3 തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം 
തുവരും നിൻ ചുടുകണ്ണീർ-പ്രിയൻ
പൊൻകരത്താൽ തഴുകിടും ഭൂവതിൽ-തളർന്ന നിൻ മൃദുദേഹം;- ഉണ...

4 ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾ
ശോഭിക്കും വന്ദിതനായ്-ബഹു
തേജോപൂർണ്ണയായ് രാജകുമാരന്-പട്ടമഹർഷിയതായ്;- ഉണ...

5 ഉണരുക സഹജെ ഉയർത്തുക ശിരസ്സേ
അടുത്തു വീണ്ടെടുപ്പിൻ നാൾ
രാജാധിരാജനു രാജ്ഞി നീയാവാൻ-ചില നിമിഷം മാത്രം;- ഉണ...



An unhandled error has occurred. Reload 🗙