Innolam nadathiya nal vazhikalorthu

Malayalam
ഇന്നോളം നടത്തിയ നൽ വഴികളോർത്തു

Song

  • Malayalam

    1 ഇന്നോളം  നടത്തിയ നൽ വഴികളോർത്തു
    എന്നാളും സ്തുതിച്ചീടും നല്ലവനെ
    അങ്ങോളം പുലർത്തിടാൻ മതിയായവൻ
    എനിക്കെന്നാളും നൽസങ്കേതം ആയവനെ

    പാടി പുകഴ്ത്തിടും നിത്യം സ്തുതിച്ചിടും
    എന്റെ ആയുസിപ്പാരിടത്തിൽ   ഉള്ള നാളെല്ലാം
    നന്ദി എകിടും മഹത്വം നൽകിടും
    നാഥൻ സ്നേഹമോടുള്ളം  കൈയ്യിൽ
    കാക്കും കൃപക്കായി...

    2 നല്ലതാതാ നീ മക്കൾ ഞങ്ങൾ ക്കായിട്ടെന്നും
    നല്ല ദാനങ്ങൾ മാത്രം നല്കീടുന്നതിനാൽ
    പരിശോധനകൾ യോഗ്യരെന്ന് എണ്ണീടുവാൻ
    താതൻ   വലമാർന്നിരിപ്പതിന്നായി   കൃപയാൽ
    (പാടി പുകഴ്ത്തിടും)

    3 സ്നേഹ നാഥാ നീ എൻ വഴികൾ മുന്നറിഞ്ഞു
    ദുര്ഘടങ്ങളെ  നിരപ്പാക്കി മാറ്റിടുന്നതാൽ
    വരും അനർത്ഥങ്ങളെ തെല്ലും ഞാൻ ഭയപ്പെടില്ല
    നാഥൻ വലം കരത്താലെ നിത്യം താങ്ങിടുന്നതാൽ 
    (പാടി പുകഴ്ത്തിടും)

    4 ആത്മ ദാതാ നീ ആശ്രയിക്കിൽ ആശ്വാസകൻ
    ആകുലതയിൽ എകിടും നൽ പോംവഴികളെ
    എന്റെ താഴ്ചയിൽ എനിക്കേറ്റം കരുത്തു നൽകി
    എന്റെ വീഴ്ചകൾ ക്ഷമിച്ചു തന്നോരന്പിന് ദൈവം നീ
    (പാടി പുകഴ്ത്തിടും)

Song added on : September 18, 2020
This song has been viewed 622 times.

Rate This Song

YouTube Videos