Kathu kathekanai nin varavorthu
Song
- Malayalam
1 കാത്തു കാത്തേകനായ് നിൻ വരവോർത്തു ഞാൻ
നാളെത്ര നീക്കിയെൻ യേശുദേവാ
കാണും പ്രപഞ്ചമോ മാറുമെന്നാകിലും
മാറാത്ത വാക്കു നീ തന്നതല്ലോ2 സംസാര സാഗരേ നീന്തി നീന്തി ഞാൻ
സന്താപത്താലുഴന്നീടുന്നയ്യോ
സന്തോഷമേകുവാൻ നിൻകൂടെ വാഴുവാൻ
സൗന്ദര്യ പൊൻമുഖം കണ്ടിടുവാൻ3 സ്വന്തമായൊന്നുമേ കാണുവാനില്ലിതിൽ
സ്വന്തമായ് നീ മതി യേശുദേവാ
ബന്ധുക്കൾ മിത്രരും അന്ത്യസമയമേ
പിന്തിരിഞ്ഞീടുമാ ശോകരംഗം4 ആശ്വാസമേകുക വിശ്വാസനായക
നശ്വരനാടക-മാണീ ലോകം
ആശിഷമേകുക എൻ ശ്വാസം പോംവരെ
നിൻഗാനം പാടുവാൻ ശക്തി നൽക - English
1 Kathu kathekanai nin varavorthu njaan
Naalethra neekiyen Yeshu deva
Kanum prapanchamo marumennakilum
Maratha vakku nee thannathallo2 Samsarasagare nenthi nenthi njan
Santhapathaluzhannedunnayyo
Santhoshamekuvan nin kude vazhuvan
Soundrya ponmukham kandiduvaan3 Sownthamay onnume kanuvanillithil
Sownthamay nee mathi Yeshudeva
Bendhukkal mithrarum anthya samayame
Pinthirinjeedumaa shokarangam4 Aashwasamekuka viswasa-nayaka
Nashwara nadaka-mani lokam
Aashishamekuka enn swasam pomvare
Nin ganam paduvaan shakthi nalka
This song has been viewed 2509 times.
