Sthuthikkum njaan ennum

Malayalam
സ്തുതിക്കും ഞാനെന്നും സ്തുതിക്കും

Song

  • Malayalam

    സ്തുതിക്കും ഞാനെന്നും സ്തുതിക്കും 
    യേശുദേവനെ സ്തുതിക്കും 
    പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും 
    ദേവദേവനെ പുകഴ്ത്തും

    1 പാപമാം ചേറ്റിൽ നിന്നുയർത്തി 
    പാറയാം ക്രിസ്തുവിൽ നിറുത്തി 
    പാടുവാൻ പുതിയൊരു പാട്ടും 
    നൽകിയ നാഥനെ സ്തുതിക്കും;- സ്തുതി..

    2 മരുവിലും അവൻ വഴി നടത്തും 
    കരുണയിൻ കരങ്ങളാൽ കാക്കും 
    കരുമനകളിലും നൽതുണയായ് 
    വരുമതാൽ തീരുമെൻ ഭാരം;-  സ്തുതി..

    3 പാരിലെൻ ജീവിതകാലം പരൻവേല 
    ചെയ്തു ഞാൻ തീർക്കും 
    ഒടുവിലെൻ വീട്ടിൽ ചെന്നണയും 
    പ്രിയന്റെ മാറിൽ ഞാൻ മറയും;-  സ്തുതി..

Song added on : September 25, 2020
This song has been viewed 324 times.

Rate This Song