Kristhuvil thikenjavaraay theruvaan

Malayalam
ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ

Song

  • Malayalam

    ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ
    ക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻ
    ക്രിസ്തുശിഷ്യരായി നാം
    എന്നും നിലനിൽക്കുവാൻ
    ക്രിസ്തൻ വചനം പാലിച്ചു ജീവിക്കാം

    1 സ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾ
    പുത്രനാം കർത്തൻ നമ്മെയറിയിച്ചു
    മഹിമകൾ വെടിഞ്ഞു താൻ
    ഇദ്ധരയിൽ വന്നതോ
    മനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻ

    2 ഒന്നിലും കുറവില്ലാതെ ധന്യരായ്‌
    സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽ
    വിശാസത്തിൻ  സ്ഥിരതയും
    ആത്മാവിൻ പ്രത്യാശയും
    അനുദിനം വർദ്ധിച്ചു നാം വളർന്നിടാം

    3 ആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻ
    അരുമനാഥൻ തൻസ്വഭാവം വിളങ്ങണം
    അഗതികളെ തള്ളിടാതെ
    അലിവിൻ സത്യസാക്ഷികളായ്‌
    ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം

Song added on : September 19, 2020
This song has been viewed 282 times.

Rate This Song