Karthavin varavil name eduthidumpol

Malayalam
കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ

Song

  • Malayalam

    1 കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ
    കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും
    കർത്താവിന്റെ കരം-അന്നു തുടച്ചിടുമ്പോൾ
    കണ്ണുനീരും വേദനയും തീർന്നു പോയിടും(2)

    ആമേൻ കർത്താവേ വേഗം വരണേ
    ആമേൻ കർത്താവേ നിൻ രാജ്യം വരണേ(2)

    2 കൂടാരമാകും ഭൗമഭവന
    കൂടുവിട്ടു പറന്നുപോകും
    കൈപ്പണി അല്ലാത്ത നിത്യ ഭവനം 
    കർത്താവൊരുക്കുന്നു നമുക്കായ്(2);-

    3 കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ
    കാത്തിരിക്കുന്ന വിശുദ്ധരെ
    കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ
    കർത്തനോടുകൂടെ പോകും ഞാൻ(2);-

    4 കാലം കഴിയും ഈ ലോകം അഴിയും
    കാൺമതെല്ലാം മാറിപ്പോയിടും
    കർത്താവിൻ യുഗം വെളിപ്പെടുമ്പോൾ
    കാണും തിരുമുഖം നിത്യമായ്(2);-

  • English

    1 karthavin varavil namme eduthidumpol
    kashda-nashda shodhanakal marippoyidum
    karthavinte karam-annu thudachidumpol
    kannunerum vedanayum thernnu poyidum

    amen karthave vegam varane
    amen karthave nin rajyam varane

    2 kudara’makum bhouma bhavana
    kudu vittu parannu pokum
    kaippaniyallatha nithya bhavanam
    kathavorukkunnu namukkayi;-

    3 kunjattin kalyanam aduthuvallo
    kaathirikunna vishuddhare
    karthavin gambhera’nadam kelkkumpol
    karthanodu’kude pokum njan;-

    4 kalam kazhium ie lokam’azhium
    kanmathellam maarippoyidum
    karthavin yugam velippedumpol
    kaanum thirumukham nithyamayi;-

Song added on : September 19, 2020
This song has been viewed 5508 times.

Rate This Song

YouTube Videos