Varuvin yeshuvinnarikil ethra nallavan

Malayalam
വരുവിൻ യേശുവിന്നരികിൽ എത്ര നല്ലവൻ താൻ

Song

  • Malayalam

    വരുവിൻ യേശുവിന്നരികിൽ
    എത്ര നല്ലവൻ താൻ രുചിച്ചറികിൽ
    വരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽ

    1 കൃപമേൽ കൃപയാർന്നിടുവാൻ
    നമ്മൾ പരമപാദം ചേർന്നിടുവാൻ
    ധരയിൽ നടന്ന തൻ ചരണം
    നിങ്ങൾക്കരുളും ശാശ്വതശരണം
    അല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായ്;-

    2 പരിശോധനകൾ വരികിൽ മനം
    പതറാതാശ്രയിച്ചീടുകിൽ
    ബലഹീനതയിൽ കവിയും
    കൃപ മതിയെന്നാശ്രയിച്ചീടുകിൽ
    വിരവിൽ വിനകൾ തീരും സകലവും ശുഭമായ്;-

    3 സ്നേഹിതരേവരും വെടിഞ്ഞാൽ
    അതു യേശുവിനോടു നീ പറഞ്ഞാൽ
    സ്നേഹിതരില്ലാ കുരിശിൽ
    പെട്ട പാടുകളെഴും തൻ കരത്താൽ
    നന്നായ് നടത്തും വീട്ടിൽ ചേരുംവരെയും;-

    4 ഒരുനാൾ നശ്വരലോകം
    വിട്ടുപിരിയും നാമതിവേഗം
    അങ്ങേക്കരയിൽ നിന്നും
    നാം നെടിയതെന്തെന്നറിയും
    ലോകം വെറുത്തോർ വില നാമന്നാളറിയും;-

  • English

    Varuvin yeshuvinnarikil
    ethra nallavan than ruchicharikil
    Varuvin krupakal pozhiyum kurishinnarikil

    1 Krupamel krupayarnniduvan
    Nammal parama padham chernniduvan
    Dharayil nadanna than charanam
    Ningalkarulum shashvatha’sharanam
    Allum pakalum munpil nilppavan thunayayi;-

    2 Parishodhanakal varikil manam
    Patharashraichedukil
    Balahenathayil kaviyum
    Krupa mathi yennashrayichidukil
    Viravil vinakal therum sakalavum shubhamayi;-

    3 Snehitharevarum vedinjal
    Athu yeshu vinodu nee paranjal
    Snehitharilla kurishil
    Petta padukalezhum than karathal
    Nannay nadathum veetil cherum vareyum;-

    4 Orunal nashvara lokam
    Vittu piriyum namathi vegam
    Ange’kkarayil ninnum
    Nam nediyathenthennariyum
    lokam veruthor vila namannalariyum;-

Song added on : September 26, 2020
This song has been viewed 1065 times.

Rate This Song

YouTube Videos