Njan ninne oru nalum anathhanayi lyrics

Malayalam Christian Song Lyrics

Rating: 2.00
Total Votes: 1.

1 njaan ninne oru nalumanathhanayi
vidukillennaruliya karunanidhe... en...
karam pidichanudinam marubhoovil nadathaame-
nnurachavanorunalum marakkukilla

2 prathikolamayidunna kodumkattukal
shakthiyayen nereyadichuyarnneedumpol
marachukollename nin chirakin keezhanudinam
vahichukollumallo nin thirukkarathaal;-

3 bhakshanapaneeyamillathalanjeedumpol
shakthimaanmarude nalla bhojanamekum
thrikkaiyyonnu thurakkumpol sarvajeevajalangalkkum
thripthivaruthunna paripalakanallo;-

4 vellathilkkodi nee thellum nadannedilum
mukkukilla nadi ninneyoru naalilum
agnishodhanayil koodi kadakkendi vannalum
alpam polum bhayam namukkihathilvenda;-

5 snehithanmarellam shathrunirakaliay
aninirannanudinam padaporunnu
padanaayakanaay neeyen samepeyundellanalum
vijayam nishchayamaanennarinjukolka;-

6 manassavacha karmmanaa ariyathulla
dushanamanavadhiyay parathukilum
bhamgamillayenikkente jeevithayathraykkonnum
bhaviynokki kandu punjchirithokum;-

7 shathrubheshanikalkettu manam kalangaa
thunaruka seeyon puthriyarthughoshikka
manavalan maniyarayil vanniduvan kalamay
udanada nannaay krameekarichiduka;-

8 nalithuvare neeyodiyadhvanichathum
nashdamayippoyidalle veedodaduthu
nithyaveettilethanini alpadoram mathrameyu-
lla samayam pazhakkathe unarnnukolka;-

Tune of : ennikayi karutham ennurachavane

This song has been viewed 3942 times.
Song added on : 9/21/2020

ഞാൻ നിന്നെയൊരു നാളുമനാഥനായി

1 ഞാൻ നിന്നെയൊരു നാളുമനാഥനായി
വിടുകില്ലെന്നരുളിയ കരുണാനിധേ-എൻ
കരം പിടിച്ചനുദിനം മരുഭൂവിൽ നടത്താമെ-
ന്നുരച്ചവനൊരുനാളും മറക്കുകില്ല

2 പ്രതികൂലമായിടുന്ന കൊടുംകാറ്റുകൾ
ശക്തിയായെൻ നേരെയടിച്ചുയർന്നീടുമ്പോൾ
മറച്ചുകൊള്ളേണമെ നിൻ ചിറകിൻ കീഴനുദിനം
വഹിച്ചുകൊള്ളുമല്ലോ നിൻ തിരുക്കരത്താൽ;-

3 ഭക്ഷണപാനീയമില്ലാതലഞ്ഞീടുമ്പോൾ
ശക്തിമാൻമാരുടെ നല്ല ഭോജനമേകും
തൃക്കൈയ്യൊന്നു തുറക്കുമ്പോൾ സർവ്വജീവജാലങ്ങൾക്കും
തൃപ്തിവരുത്തുന്ന പരിപാലകനല്ലോ;-

4 വെള്ളത്തിൽക്കൂടി നീ തെല്ലും നടന്നീടിലും
മുക്കുകില്ല നദി നിന്നെയൊരു നാളിലും
അഗ്നിശോധനയിൽ കൂടി കടക്കേണ്ടി വന്നാലും
അല്പംപോലും ഭയം നമുക്കിഹത്തിൽവേണ്ട;-

5 സ്നേഹിതൻമാരെല്ലാം ശത്രുനിരകളിലായ്
അണിനിരന്നനുദിനം പടപൊരുന്നു
പടനായകനായ് നീയെൻ സമീപേയുണ്ടെല്ലാനാളും
വിജയം നിശ്ചയമാണെന്നറിഞ്ഞുകൊൾക;-

6 മനസ്സാവാചാ കർമ്മണാ അറിയാതുള്ള
ദൂഷണമനവധിയായ് പരത്തുകിലും
ഭംഗമില്ലായെനിക്കെന്റെ ജീവിതയാത്രയ്ക്കൊന്നും
ഭാവിയെനോക്കി കണ്ടു പുഞ്ചിരിതൂകും;-

7 ശത്രു ഭീഷണികൾകേട്ടു മനം കലങ്ങാ
തുണരുക സീയോൻ പുത്രിയാർത്തുഘോഷിക്ക
മണവാളൻ മണിയറയിൽ വന്നിടുവാൻ കാലമായി
ഉടനട നന്നായ് ക്രമീകരിച്ചിടുക;-

8 നാളിതുവരെ നീയോടിയദ്ധ്വാനിച്ചതും
നഷ്ടമായിപ്പോയിടല്ലേ വീടോടടുത്തു
നിത്യവീട്ടിലെത്താനിനി അല്പദൂരം മാത്രമെയു-
ള്ളാ സമയം പാഴാക്കാതെ ഉണർന്നുകൊൾക;-

എനിക്കായ് കരുതാമെന്നുരച്ചവനെ :എന്ന രീതി

You Tube Videos

Njan ninne oru nalum anathhanayi


An unhandled error has occurred. Reload 🗙