Njan papiyayirunnesu enne thedi

Malayalam
ഞാൻ പാപിയായിരുന്നെന്നെശു എന്നെത്തേടി

Song

  • Malayalam

    1 ഞാൻ പാപിയായിരുന്നെന്നേശു എന്നെ തേടി വന്നല്ലോ
    എന്നുടെ പാപം വഹിച്ചവൻ കുരിശിൽ തന്നുയിർ തന്നല്ലോ

    എന്തത്ഭുതം ദൈവസ്നേഹത്തിൻ ആഴം അറിവാനെളുതല്ല
    സങ്കടത്തിൽ താങ്ങി നടത്തും തൻകൃപ ചെറുതല്ല

    2 രക്താംബരംപോൽ കടുംചുവപ്പായിരുന്നെന്നുടെ പാപങ്ങൾ
    കർത്തവതു ഹിമസമമായ്‌ മാറ്റി തൻപ്രിയ മകനാക്കി

    3 കാർമേഘമുയരാമെന്നാൽ കർത്തൻ തള്ളുകയില്ലെന്നെ
    കാണും ഞാനതിൻ നടുവിൽ കൃപയെഴും തൻ മഴവില്ലൊന്ന്‌

    4 അത്യുന്നതൻ തൻമറവിൽ വാസം ചെയ്തിടും ഞാനിന്ന്‌
    അത്യാദരം ഞാൻ പാടുന്നാശയും കോട്ടയുമവനെന്ന്‌;-

    5 സീയോൻ നഗരിയിലൊരിക്കലിനി ഞാൻ നിൽക്കും സാനന്ദം
    കാണും പ്രിയനെ, സ്തുതിയിൻ പല്ലവി പാടും ഞാനെന്നും;-

  • English

    1 Njan papi’yayirunne’yeshu
      Enne’thedi vannalo
      Ennude papam vahichavan
      Kurishil thannuyir thannalo;-

    Enthal’bhudam daivsnehathin’azham
    Arivaneluthalla
    Angadathil thangi’nadthum
    Than krupa cheruthalla

    2 Rekthambaram’pol kadum’chuvappa-
      yirunnennude papngal
      karthav’thu hima’samamayi
      matti than’priya’makanaki;-

    3 Kar’meghamuyamennal
       karthan’thallukayillenne
       kanum njanthil naduvil
      krupayezum than’mazavillonnu;-

    4 athyunnathan than maravil vasam cheythidum njaninne
    athyadaram njan padunnaashayum kottayumavanenne

    5 Seeyon griyil’lorikalini njanethum sanantham
    kanum priyane sthuthiyin pallavi padum njanennum;-

Song added on : September 21, 2020
This song has been viewed 1342 times.

Rate This Song