Yeshu natha neethi surya eekanam

Malayalam
യേശുനാഥാ നീതിസൂര്യ ഏകണം

Song

  • Malayalam

    1 യേശു നാഥാ നീതി സൂര്യ ഏകണം നിന്നാത്മദാനം
    ദാസരിൽ ഈസമയത്തിൽ നാഥനെ
    സർവ്വമാലൊഴിച്ചു ദിവ്യദാനം നല്കുക

    2 ഇന്നു നിന്റെ സന്നിധിയിൽ വന്നിരിക്കും ഞങ്ങളെ നീ
    നിന്റെ ദിവ്യാശിഷം നല്കി പാലിക്ക
    സർവ്വമായ ചിന്തദൂരെ നീക്കി കാക്കുക

    3 ആത്മദാതാവായ നിന്നെ സ്വന്തമാക്കിത്തീർത്തിടുവാൻ
    ആത്മദാഹം ഞങ്ങളിൽ നീ നല്കുക
    സർവ്വ സ്വാർത്ഥചിത്തം ദൂരെ നീക്കി കാക്കുക

    4 നിന്റെ സ്നേഹമറിഞ്ഞിട്ടും നിന്നെ സ്നേഹിപ്പതിന്നായി
    സ്നേഹഹീനരായവരിൽ വേഗമെ
    നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക

    5 നീ പൊഴിക്കും തേൻ മൊഴികൾ
    ഞങ്ങളുള്ളിലാക്കിടുവാൻ
    പാരം കൊതിനല്കീടേണം ദൈവമേ എല്ലാം
    ചെയ്തുനല്ല ദാസരായി തീരുവാൻ

  • English

    Yeshu natha neethi surya eekanam ninnaathmadanam
    Dassaril ieesamyathil nathane
    sarvva malozhichu divyadanam nalkuka

    Innu ninte sannidhiyil vannirikkkum njangale nee
    Ninte divyashisham nalki palikka sarva
    Maya chintadoorai neekki kakkuka

    Aatma dhadhavaya ninne
    Soawthamakki theerthiduvaan
    Aatmadhaanam njangalil nee nalkuka sarva
    Svarthachitham dhoore neekki kakkuka

    Ninte snehamarinjittum ninne snehippathinnayi
    Snehaheenarayavaril veghame - nitya
    Sneharoopanaya ninne kattuka

    Nee pozhikkum theinmozhikal 
    njangal ullilakkiduvan
    Param kothi nalkeedenam dheivame ellam
    Chaithu nalla dhasarayitheeruvan

     

Song added on : September 27, 2020
This song has been viewed 2186 times.

Rate This Song

YouTube Videos