Daivamam yahovaye jeevannuravaayone
Song
- Malayalam
1 ദൈവമാം യഹോവയെ ജീവന്നുറവായോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം2 ആദ്യം അന്തവുമില്ല ഭാഗ്യവാനായ് വാഴുന്ന
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം3 നിത്യം ശ്രേഷ്ഠ ദൂതന്മാർ സ്തോത്രം ചെയ്യും നാഥൻ ആർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം4 സർവ്വ സൃഷ്ടിക്കും സദാ സർവ്വുമാണ് വല്ലഭാ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം5 പുത്രൻ ക്രൂശിൻ രക്തത്താൽ ശുദ്ധം ചെയ്യുന്നതിനാൽ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം6 നിന്നെ സ്നേഹിപ്പതിന്നായ് എന്നിൽ തന്ന കൃപക്കായ്
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം7 താണിടുന്ന ഹൃദയേ വാണീടുന്നെൻ രാജാവേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം8 അന്യർ സേവ വ്യർത്ഥമേ ധന്യർ നിന്റെ ഭക്തരേ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം9 നിന്നെപ്പോലെ ദൈവം ആർ ഒന്നുമില്ലില്ലന്യന്മാർ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം10 എൻ പ്രകാശമായോനെ തൻ സന്തോഷം തന്നോനെ
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം11 തൻ തൃനാമ രഹസ്യം താത പുത്രൻ ആതമാവാം
നിനക്കെന്റെ വന്ദനം നിനക്കെന്നും മഹത്വം
This song has been viewed 696 times.
