Ente manavaalane ennil kaninjavane lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
എന്റെ മണവാളനെ എന്നിൽ കനിഞ്ഞവനെ
എന്റെ മണവാളനെ എന്നിൽ കനിഞ്ഞവനെ-നിന്റെ
വരവിനു താമസമേറെയാകുമോ വരവിനുതാമസമേറയോ
1 നിന്റെ വരവിനെ വെളിവാക്കും അടയാളമഖിലവും
നിറവേറുന്നതു കാണുന്നേ പ്രിയ
വരവിനായ് താമസമേറയോ-പ്രിയ-
വരവിനായ് താമസമേറയോ;-
2 മഹാപരിശുദ്ധഗുരുവേ നിൻ തിരുമുമ്പിലടിയനും
പരിശുദ്ധമണവാട്ടിയായി ശോഭിപ്പാൻ
പരിശുദ്ധനാക്കീടണേ എന്നെ പൂർണ്ണ-
പരിശുദ്ധനാക്കീടണേയെന്നെ;-
3 മഹാമഹത്വത്തിൻ പ്രഭുവേ നിൻ വെളിച്ചത്തിൻ പ്രഭയാൽ
ഞാൻ ജ്വലിച്ചെങ്ങും ഇരുളെല്ലാം നീക്കി മേവുവാൻ
വെളിച്ചത്തിൻ സുതനായി കാക്കണെ-എന്നെ
വെളിച്ചത്തിൻ സുതനായി കാക്കണെ;-
4 മഹാകരുണയോടടിയനെ സദാകാല വിവാഹത്തി-
ന്നൊരുങ്ങുന്ന മണവാട്ടിയായി തീരുവാൻ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ-എന്നെ
തിരഞ്ഞെടുത്തതുമോർത്തു വാഴ്ത്തുന്നേ;-
5 ഇനി ഉലകത്തിൽ വസിക്കുവാൻ കഴിവില്ലാതഗതി ഞാൻ
ഇണയില്ലാ കുറുപാവുപോൽ രാപ്പകൽ
ഞരങ്ങുന്നു സുരലോകെ ചേരുവാൻ-എന്നും
ഞരങ്ങുന്നു സുരലോകെ ചേരുവാൻ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1087 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |