Paahimaam deva deva lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Paahimam deva deva pavanarupa
paahimaam deva deva, paavanaroopaa
paahimaam deva deva
1 mohavaaridhi thannil kevalam valayunna
dehikalkkoru rakshaa’naukayaam parameshaa
2 lokavumathilulla sarvvavum nijavaakkaan
chaalave padachoru devanaayakaa vande
3 kshaama’sankdam neekki praanikal’kkanuvelam
kshemajeevitham nalkum premaharmyame deva
4 paapamaam valayil njaana’pathichuzhalaayvaan
thaapanashanaa nin kaiyekidename nithyam
5 dharmma’rakshanam cheyvaan urviyilavathaara
karmmamenthiya sarvvam sharmmadaa namaskaaram
6 neethiyen galathin melongiya karavaalam
veethamaakkiya jagathraathaave sharanam nee
7 jeernnamam vasanathal chaditha’naayorenne
poornna shubhrama’manki thoornnam dharichone
8 nithya jeevanennullil sathyama’yulavaakkaan
sthuthyamaam puthu’janamam datham cheythoru natha
9 deenaril kaniverum praananaayakaa potti
thaanu njaan thirumumpil veenithaa vanangunnen
പാഹിമാം ദേവ ദേവ
പാഹിമാം ദേവ ദേവ, പാവനരൂപാ
പാഹിമാം ദേവ ദേവ
1.മോഹവാരിധി തന്നിൽ കേവലം വലയുന്ന
ദേഹികൾക്കൊരു രക്ഷാനൗകയാം പരമേശാ;- പാഹി..
2.ലോകവുമതിലുള്ള സർവ്വവും നിജവാക്കാൻ
ചാലവെ പടച്ചൊരു ദേവനായകാ വന്ദേ;- പാഹി...
3.ക്ഷാമസങ്കടം നീക്കി പ്രാണികൾക്കനുവേലം
ക്ഷേമജീവിതം നൽകും പ്രേമഹർമ്യമെ ദേവ;- പാഹി...
4.പാപമാം വലയിൽ ഞാനപതിച്ചുഴലായ്‌വാൻ
താപനാശനാ നിൻ കൈയേകിടേണമേ നിത്യം;- പാഹി...
5.ധർമ്മരക്ഷണം ചെയ്‌വാൻ ഉർവ്വിയിലവതാര
കർമ്മമേന്തിയ സർവ്വ ശർമ്മദാ നമസ്കാരം;- പാഹി...
6.നീതിയെൻ ഗളത്തിന്മേലോങ്ങിയ കരവാളം
വീതമാക്കിയ ജഗദ്ത്രാതാവേ ശരണം നീ;- പാഹി...
7.ജീർണ്ണമാം വസനത്താൽ ഛാദിതനായൊരെന്നെ
പൂർണ്ണശുഭ്രമാമങ്കി തൂർണ്ണം ധരിപ്പിച്ചോനെ;- പാഹി...
8.നിത്യജീവനെന്നുള്ളിൽ സത്യമായുളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തൊരു നാഥാ;- പാഹി...
9.ദീനരിൽ കനിവേറും പ്രാണനായകാ പോറ്റി
താണു ഞാൻ തിരുമുമ്പിൽ വീണിതാ വണങ്ങുന്നേൻ;- പാഹി...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 60 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 210 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 127 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 302 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 456 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 489 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 292 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 365 |