Kristhuvin sathya sakshikal nam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Kristhuvin sathya saakshikal naam
Krooshinte dheera senakal naam
Paaridathil paradeshikalaam naam
Paraloka pauravakaashikal naam

Kooduka naam utsukaraay    
Paaduka jaya jaya stuthi geethangal
Krooshin vachanam suvishesham
Deshamasheshamuyarthuka naam

2 Alasatha vittezhunnelkkuka naam
Avishramam por poruthiduka naam
Avishwaasathin thalamura thannil
Vishwaasa veeraraay pularuka naam

3 Andhathayil janasanchayangal
Hantha! Valanju nashichidunnu
Rakshakaneshuvin saakshikalaam naam
Rakshanya maarggamurachiduka

4 Ethirukalethra uyarnnaalum
Vairikalethra ethirthaalum
Adi patharaathe vazhi pishakaathe
Krooshedutheshuve anugamikkaam

5 Innu naam nindayum chumannulakil
Unnathan naamamuyarthidukil
Thannarikil naam chernnidumannaal
Thannidum thanka kireedamavan

Tune of :- Yeshuvin naamam vijayikkatte

This song has been viewed 258 times.
Song added on : 9/19/2020

ക്രിസ്തുവിൻ സത്യസാക്ഷികൾ നാം

1 ക്രിസ്തുവിൻ സത്യസാക്ഷികൾ നാം
ക്രൂശിന്റെ ധീരസേനകൾ നാം
പാരിടത്തിൽ പരദേശികളാം നാം
പരലോക പൗരാവകാശികൾ നാം

കൂടുക നാം ഉത്സുകരായ്
പാടുക ജയ ജയ സ്തുതിഗീതങ്ങൾ
ക്രൂശിൻ വചനം സുവിശേഷം
ദേശമശേഷമുയർത്തുക നാം

2 അലസത വിട്ടെഴുന്നേൽക്കുക നാം
അവിശ്രമം പോർപൊരുതിടുക നാം
അവിശ്വാസത്തിൻ തലമുറ തന്നിൽ
വിശ്വാസവീരരായ് പുലരുക നാം

3 അന്ധതയിൽ ജനസഞ്ചയങ്ങൾ
ഹന്ത! വലഞ്ഞു നശിച്ചിടുന്നു
രക്ഷകനേശുവിൻ സാക്ഷികളാം
നാം രക്ഷണ്യമാർഗ്ഗമുരച്ചിടുക

4 എതിരുകളെത്രയുയർന്നാലും
വൈരികളെത്രയെതിർത്താലും
അടിപതറാതെ വഴി പിശകാതെ
കൂശെടുത്തേശുവെയനുഗമിക്കാം

5 ഇന്നു നാം നിന്ദയും ചുമന്നുലകിൽ
ഉന്നതൻ നാമമുയർത്തിടുകിൽ
തന്നരികിൽ നാം ചേർന്നിടുമ്പോൾ
തന്നിടും തങ്കം കിരീടമവൻ

യേശുവിൻ നാമം വിജയി : എന്ന രീതി



An unhandled error has occurred. Reload 🗙