Undenikkaayoru mokshaveed indalaku lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 1.

Undenikkaayoru mokshaveed
Indalaku najaan vaazhumangu
Daivamund angu puthranunde
Aathmaavunde daivadootharunde

1 Kudaramaaku en bhavanam 
  Vittakanal'enikkere bhagyam
  Kaikalaal theerkatha  mokshaveettil
  Vegamaayi'tangu chennucherum;-

2 Kartha'nesu thante pon karaththaal
  Cherthidumaaya'thilenneyanu
  Ottunaal kannuneer-pe'tathellaam
   Pe‘tenu neengidume thi'ttamaayi;-

3 Pokaamenikkente rakshakante
   Rajyama'thinullil vaasam cheyaam
   Rogam dukham peedayonumilla
   Daham visappu-mangottumilla;-

4 Ieevidhamaayulla veettinullil
   Paar'kkuvan-nenullam vaanjikkunnu
   Ennu najan chennagu cherumathil
   Pinnede'nika-apathonumilla;-

5 Nodinera'thekkulla laghusangkadam
   Anavadhi thejasin  bhagyam thanne
    Kanninu kaanu-thonnumilla
   Kanappeda'thoru bhaagyam thanne;-

This song has been viewed 666 times.
Song added on : 9/25/2020

ഉണ്ടെനിക്കായൊരു മോക്ഷവിട് ഇണ്ടലകന്നു ഞാൻ

ഉണ്ടെനിക്കായൊരു മോക്ഷവീട്
ഇണ്ടലകന്നു ഞാൻ വാഴുമങ്ങ്
ദൈവമുണ്ട് അങ്ങു പുത്രനുണ്ട് 
ആത്മാവുണ്ട് ദൈവദൂതരുണ്ട്

1 കൂടാരമാകുന്ന എൻഭവനം
വിട്ടകന്നാലെനിക്കേറെ ഭാഗ്യം
കൈകളാൽ തീർക്കാത്ത മോക്ഷവീട്ടിൽ
വേഗമായിട്ടങ്ങു ചെന്നുചേരും;-

2 കർത്തനേശു തന്റെ പൊൻകരത്താൽ 
ചേർത്തിടുമായതിലെന്നെയന്ന്
ഒട്ടുനാൾ കണ്ണുനീർപെട്ടതെല്ലാം
പെട്ടെന്നു നീങ്ങിടുമേ തിട്ടമായ്;-

3 പോകാമെനിക്കെന്റെ രക്ഷകന്റെ
രാജ്യമതിനുള്ളിൽ വാസം ചെയ്യാം 
രോഗം ദുഃഖം പീഡയൊന്നുമില്ല
ദാഹം വിശപ്പുമങ്ങൊട്ടുമില്ല;-

4 ഈ വിധമായുള്ള വീട്ടിനുള്ളിൽ
പാർക്കുവാനെന്നുള്ളം വാഞ്ഛിക്കുന്നു 
എന്നു ഞാൻ ചെന്നങ്ങു ചേരുമതിൽ
പിന്നീടെനിക്കാപത്തൊന്നുമില്ല;-

5 നൊടിനേരത്തേക്കുള്ള ലഘുസങ്കടം
അനവധി തേജസ്സിൻ ഭാഗ്യം തന്നെ
കണ്ണിനു കാണുന്നതൊന്നുമില്ല
കാണപ്പെടാത്തൊരു ഭാഗ്യം തന്നെ;-

You Tube Videos

Undenikkaayoru mokshaveed indalaku


An unhandled error has occurred. Reload 🗙