Nathha nin sannidhe vannidunnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nathha nin sannidhe vannidunnu
enne nin padapeedhe samarppikkunnu 
neeyenne per cholli vilikkunnathorthu njaan
kothiyode  kathidunnu

kaahala nadathinaayi orthirunnu
kaathukal nin vilikkaay
kantha nin kahalam muzhakkename
appolen durithangal thernnedume
nin sannidhe vegam njaan parannedume

jeevitha bharangal eeriyappol
manam nonthu neeriyappol
jeevanum nanmayum nalkiyenne 
svanthanamayi maruvil nadathi
ennil svarggeya santhosham niranjozhuki

vegathilenne chertheduvaan 
varumennurachavane 
vannu nin raajyamathil vazhuvan 
kothiyode kathedunnenneshuve
nin kanthayaay svarggeya veetinullil

This song has been viewed 314 times.
Song added on : 9/21/2020

നാഥാ നിൻ സന്നിധെ വന്നിടുന്നു

നാഥാ നിൻ സന്നിധെ വന്നിടുന്നു 
എന്നെ  നിൻ പാദപീഠെ സമർപ്പിക്കുന്നു 
നീയെന്നെ പേർ ചൊല്ലി വിളിക്കുന്നതോർത്തു ഞാൻ
കൊതിയോടെ  കാത്തിടുന്നു

കാഹള നാദത്തിനായി ഓർത്തിരുന്നു
കാതുകൾ നിൻ വിളിക്കായ് 
കാന്താ നിൻ കാഹളം മുഴക്കേണമേ 
അപ്പോളെൻ ദുരിതങ്ങൾ തീർന്നീടുമേ
നിൻ സന്നിധെ വേഗം ഞാൻ പറന്നീടുമേ

ജീവിത ഭാരങ്ങൾ ഏറിയപ്പോൾ
മനം നൊന്തു നീറിയപ്പോൾ
ജീവനും നന്മയും നല്കിയെന്നെ 
സ്വാന്തനമായി മരുവിൽ നടത്തി 
എന്നിൽ സ്വർഗ്ഗീയ സന്തോഷം നിറഞ്ഞൊഴുകി

വേഗത്തിലെന്നെ ചേർത്തീടുവാൻ 
വരുമെന്നുരച്ചവനെ 
വന്നു നിൻ രാജ്യമതിൽ വാഴുവാൻ 
കൊതിയോടെ കാത്തീടുന്നെന്നേശുവേ 
നിൻ കാന്തയായ് സ്വർഗ്ഗീയ വീടിനുള്ളിൽ

You Tube Videos

Nathha nin sannidhe vannidunnu


An unhandled error has occurred. Reload 🗙