Kodumkaatalarumpol mathilinmel

Malayalam
കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ

Song

  • Malayalam

    1 കൊടുങ്കാറ്റലറുമ്പോൾ മതിലിന്മേൽ
    ഭയങ്കരന്മാരുടെ ആരവമുയരുമ്പോൾ
    എളിയവനൊരു ദുർഗ്ഗം ദരിദ്രനു തണലും നീ
    കഷ്ടത്തിൽ കോട്ടയും ശരണവുമേ

    കാണുന്നു ഞാൻ ബലമുള്ള പട്ടണം
    രക്ഷയതിന്റെ മതിലും കൊൽത്തളവും
    യാഹിലാശ്രയിക്കും സ്ഥിരമാനസൻ
    പൂർണ്ണ ശാന്തിയിൽ പാർക്കുമവിടെ

    2 സാദ്ധ്യതകൾ തീർന്നാൽ സാരമില്ല
    സാഗരത്തെ കരതലത്തിൽ  വഹിക്കുന്നോൻ
    സാദ്ധ്യമാക്കിത്തീർക്കും ജയമവൻ നൽകീടും
    അസാദ്ധ്യaമാം വാതിലുകൾ തുറക്കും;-

    3 യാഹിൽ ശാശ്വതമാം പാറയതിൽ
    ആശ്രയം വെച്ചിടും അവനിൽ ശാശ്വതമായ്
    നിർത്തിടും വൻ കൃപയിൽ ഉയർത്തിടും വൻഭുജത്തിൽ
    ചേർത്തിടും താൻ പാർക്കും വിൺഭവനേ;-

    4 തകർക്കാൻ പാഞ്ഞടുക്കും ശത്രുവിന്മേൽ
    തകർക്കുന്ന ജയമവൻ നമുക്കായ് നൽകിടുമേ
    ഒരുക്കിടും മേശയവൻ പകർന്നിടും തൈലമവൻ
    ഇരുത്തിടും താൻ സ്വർഗ്ഗീയ സിംഹാസനേ;-

  • English

    1 kodum’kaatalarumpol mathilinmel 
    bhayangkaranmaarude aaravamuyarumpol
    eliyavanoru durggam daridranu thanalum nee
    kashdathil kottayum sharanavume

    kaanunnu njaan balamulla pattanam
    rakshayathinte mathilum kolthalavum
    yaahilaashrayikkum sthhiramaanasan
    purnna shaanthiyil paarkkumavide

    2 saaddhyathakal theernnaal saaramilla
    saagarathe karathalathil  vahikkunnon
    saaddhyamaakkitherkkum jayamavan nalkedum
    asaaddhyamam vaathilukal thurakkum;-

    3 yaahil shashvathamaam paarayathil
    aashrayam vechidum avanil shashvathamaay
    nirthidum van krupayil uyarthidum vanbhujathil
    cherthidum thaan paarkkum vinbhavane;-

    4 thakarkkaan panjadukkum shathruvinmel
    thakarkkunna jayamavan namukkaay nalkidume
    orukkidum meshayavan pakarnnidum thailamavan
    iruthidum thaan svarggeya simhaasane;-

     

Song added on : September 19, 2020
This song has been viewed 439 times.

Rate This Song