Nee ente sangketham nee ente

Malayalam
നീ എന്റെ സങ്കേതം നീ എന്റെ ഗോപുരം

Song

  • Malayalam

    നീ എന്റെ സങ്കേതം 
    നീ എന്റെ ഗോപുരം
    കോട്ടയും കാവലും നീ മതിയേ

    കാരുണ്യ നിറവാം നിൻ വഴിയേ
    നിൻ ഹിതം പോലെ നിൻ വഴിയേ(2)
    എന്നെ താൻ തരുന്നേ എൻ താതാ
    നിൻ ഹിതം ചെയ്വാൻ എൻ നാഥാ(2)

    1 നിത്യം സ്തുതിക്കുവാൻ നിത്യം ആരാധിക്കാൻ
    എന്നെ വിളിച്ചവൻ വേർതിരിച്ചു(2)
    നിത്യം വസിക്കുവാൻ വീടൊരുക്കി
    നിത്യകാലം കൂടെ വാണിടുവാൻ(2);- നീ എന്റെ...

    2 ഈ മരുഭൂവിലെൻ ജീവിതയാത്രയിൽ
    എന്നെ കരുതന്ന വല്ലഭനെ(2)
    വീഴുകയില്ല ഞാൻ താഴുകില്ല
    കണ്ണീരിൻ വഴിയിൽ ഞാൻ പോകൂകയില്ല(2);- നീ എന്റെ...

    3 അക്കരെ നാട്ടിൽ എൻ സ്വന്ത വീട്ടിൽ
    എൻ നാഥൻ എന്നെ ചേർത്തിടുമേ(2)
    അല്ലതെല്ലാം നീങ്ങിടുമേ
    ജീവകിരീടം ഞാൻ പ്രാപിക്കുമേ(2);- നീ എന്റെ...

  • English

    nee ente sangetham 
    nee ente gopuram
    kottayum kaavalum nee mathiye

    kaarunya niravaam nin vazhiye
    nin hitham pole nin vazhiye(2)
    enne thaan tharunne en thathaa
    nin hitham cheyvaan en nathhaa(2)

    1 nithyam sthuthikkuvan 
    nithyam aaraadhikkaan
    enne vilihchavan verthirichu(2)
    nithyam vasikkuvaan veedorukki
    nithya kaalam koode vaaniduvaan(2);- nee ente...

    2 iee marubhoovilen jeevitha yathrayil
    enne karuthanna vallabhane(2)
    veezhukayilla njaan thaazhukilla
    kanneerin vazhiyil njaan povukilla(2);- nee ente...

    3 akkare naallilue en svantha veettile
    en naathan enne cherthidume
    allal athellaam neengidume
    jeeva kiredam njaan prapikkume;- nee ente...

Song added on : September 21, 2020
This song has been viewed 573 times.

Rate This Song

YouTube Videos