Ponneshu thampuraan thannidum sneham lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ponneshu thampuraan thannedum sneham kanneru maychedunnu
santhapathekkadal vatedum neram santhoshichullasichu

meghatheril thanikkoppam iruthedunnu
svargga nattilekkenne nayichedunnu
ammapolum athishayikkum thante sneham anukarikkum

1 parithilkkanum saubhagyam nedaan njaanente jeevitham mativachu
sneham thedi mohathil thanu papathin marggathil njaan charichu

ennalum ottum kopikkathe snehathodenne vendeduthu
rakshadinathil nathhananayum pedikkathange nokkedum njaan;-

2 vazhthippadam aanandicharkkam aapathil kakkunna karunyathe
sakshyamekan nadengum pokam papathil  thazhnnavarkkalambamay

than pathavittu dure poyore thedikkaanumpol ummavaykkaam
thantedameri thazheppoyore thanirangi njaan uyarthaam;-

This song has been viewed 2144 times.
Song added on : 9/22/2020

പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു

പൊന്നേശു തമ്പുരാൻ തന്നീടും സ്നേഹം കണ്ണീരു മായ്ച്ചീടുന്നു
സന്താപതീക്കടൽ വറ്റീടും നേരം സന്തോഷിച്ചുല്ലസിച്ചു

മേഘത്തേരിൽ തനിക്കൊപ്പം ഇരുത്തീടുന്നു
സ്വർഗ്ഗ നാട്ടിലേക്കെന്നെ നയിച്ചീടുന്നു
അമ്മപോലും അതിശയിക്കും തന്റെ സ്നേഹം അനുകരിക്കും

1 പാരിതിൽക്കാണും സൗഭാഗ്യം നേടാൻ ഞാനെന്റെ ജീവിതം മാറ്റിവച്ചു
സ്നേഹം തേടി മോഹത്തിൽ താണു പാപത്തിൻ മാർഗ്ഗത്തിൽ ഞാൻ ചരിച്ചു

എന്നാലും ഒട്ടും കോപിക്കാതെ സ്നേഹത്തോടെന്നെ വീണ്ടെടുത്തു
രക്ഷാദിനത്തിൽ നാഥനണയും പേടിക്കാതങ്ങേ നോക്കീടും ഞാൻ;-

2 വാഴ്ത്തിപ്പാടാം ആനന്ദിച്ചാർക്കാം ആപത്തിൽ കാക്കുന്ന കാരുണ്യത്തെ
സാക്ഷ്യമേകാൻ നാടെങ്ങും പോകാം പാപത്തിൽ താഴ്ന്നവർക്കാലംബമായ്

തൻപാതവിട്ടു ദൂരെപോയോരെ തേടിക്കാണുമ്പോളുമ്മവയ്ക്കാം
തന്റേടമേറിതാഴെപ്പോയോരെ താണിറങ്ങി ഞാനുയർത്താം;-

You Tube Videos

Ponneshu thampuraan thannidum sneham


An unhandled error has occurred. Reload 🗙