Sthuthichu padam yeshuvine lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

sthuthichu padam yeshuvine
sthuthikalil vasikkum unnathane
sthothravum sthuthiyum manam mahathvavum
arppichu vazhthi sthuthichidam

1 papam niranjore dharaniyilannu
papiyamennethedi nee vannu
nithyamam jeevane danamayekiya
kristhe’shunathane sthuthichiduvin

2 anavadhi krupakal anubhavichidan
anuvadi kkunnenne anudinavum
anthyatholamen krushumeduthini
anugamikkum njaneemaruyathrayil

3 karthanin nanmakal keerthikkum njanennum
manavaril cheythorathbhuthangal
nandhiyalennum ninne pukazhthidum
nashvaramamee paridathil

4 kandidumorunalen priyakanthane
shudharodonnichangaradhikkum
maranavum shapavum mariyathorthennum
padidam jaya jaya geethangal

 

This song has been viewed 454 times.
Song added on : 9/25/2020

സ്തുതിച്ചുപാടാം യേശുവിനെ

സ്തുതിച്ചു പാടാം യേശുവിനെ 
സ്തുതികളിൽ വസിക്കുമുന്നതനെ 
സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും 
അർപ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം

1 പാപം നിറഞ്ഞൊരീധരണിയിലന്നു 
പാപിയാമെന്നെത്തേടി നീ വന്നു
നിത്യമാം ജീവനെ ദാനമായേകിയ 
ക്രിസ്തേശുനാഥനെ സ്തുതിച്ചിടുവിൻ 

2 അനവധി കൃപകൾ അനുഭവിച്ചിടാൻ 
അനുവദിക്കുന്നെന്നെയനുദിനവും 
അന്ത്യത്തോളമെൻ ക്രൂശുമെടുത്തിനി 
അനുഗമിക്കും ഞാനീമരുയാത്രയിൽ

3 കർത്തനിൻ നന്മകൾ കീർത്തിക്കും ഞാനെന്നും
മാനവരിൽ ചെയ്തൊരത്ഭുതങ്ങൾ 
നന്ദിയാലെന്നും നിന്നെ പുകഴ്ത്തിടും 
നശ്വരമാമീ പാരിടത്തിൽ

4 കണ്ടിടുമൊരുനാളെൻ പ്രിയകാന്തനെ
ശുദ്ധരോടൊന്നിച്ചങ്ങാരാധിക്കും 
മരണവും ശാപവും മാറിയതോർത്തെന്നും 
പാടിടാം ജയ ജയ ഗീതങ്ങൾ

You Tube Videos

Sthuthichu padam yeshuvine


An unhandled error has occurred. Reload 🗙