Ie marthyamathe amarathvamathe lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 370 times.
Song added on : 9/18/2020
ഈ മർത്യമത് അമരത്വമത് ധരിച്ചീടുമതിവേഗത്തിൽ
1 ഈ മർത്യമത് അമരത്വമത്
ധരിച്ചീടുമതിവേഗത്തിൽ
കാന്തൻ രൂപം ധരിക്കും നാം വേഗം
പ്രാണപ്രീയനോടൊത്തു നാം വാഴും
നൊടി നേരമതിൽ തീരും ക്ലേശമെല്ലാം;
നിത്യ തേജസ്സിൽ നാം ലയിക്കും(2)
2 ഈ മൺകൂടാരം അഴിയും ഒരു നാൾ
സ്വർഗ്ഗീയ പാർപ്പിടം ധരിക്കും
കർത്തൻ തേജസ്സിൽ വെളിപ്പെടും ദിനത്തിൽ
തേജോരൂപത്തിൻ പ്രതിബിംബമായി
നീങ്ങും മൂടുപടം മുഖം തേജസ്സിനാൽ;
കാന്തൻ രൂപമതായ് മാറിടും(2)
3 ദ്രവത്വം വിതയ്ക്കും അദ്രവത്വം കൊയ്യും
പ്രാകൃതം ആത്മാവിൽ ഉയിർക്കും
സൂര്യ ചന്ദ്രന്മാർ തേജസ്സിൽ ഭേദം
അതുപോലവർ തങ്ങൾ തൻ നിരയിൽ
പ്രതിഫലം വാങ്ങിടും തങ്കത്തെരുവീഥിയിൽ;
കർത്തൻ മാർവ്വിടത്തിൽ ചാരിടും(2)
4 മരണം നീങ്ങിടും ജയം വന്നീടും നാൾ
മുഴങ്ങും ജയ ഘോഷം വാനിൽ
ഹേ! മരണമേ നിൻ ജയമെവിടെ?
നിന്റെ വിഷമുള്ളിൻ ശക്തിയുമെവിടെ?
ദൈവ കുഞ്ഞാടവൻ തകർത്തു ക്രൂശിന്മേൽ;
നിന്റെ വാഴ്ചകളെ നിത്യമായ്(2)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |