enikkenteyasrayam yesuvatre lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

enikkenteyasrayam yesuvatre
sarvvasaktanamen yesuvatre
nanavan kaikalil surakshitanam
yesu matiyayavan

yesu mati a sneham mati
than krushu matiyenikku
yesu mati than hitam mati
nithyajivan matiyenikku

kakkayeyayachaharam tarum
avasyamellam nadathitharum
nastangale labhamakkitharum
yesu matiyayavan (yesu mati..)

kshamathin nalukal thirthu tarum
kadabharangale mattitharum
ninnayin nalukal thirthu tarum
yesu matiyayavan (yesu mati..)

arogyamulla shariram tarum
rogangale daivam nikkitharum
shantamayiuranguvan kirpa tannidum
yesu matiyayavan (yesu mati..)

palchilavukale nikkitharum
illayimakale mattitharum
varumana marggangal turannu tarum
yesu matiyayavan (yesu mati..)

enikkoru bhavanam panithu tarum
hridayattinnagraham niravettidum
puthiya vazhikale turannu tarum
yesu matiyayavan (yesu mati..)

samadhanamulla kutumbam tarum
kutumbathilevarkkum raksha tarum
nalla svabhavikalayi tirthidum
yesu matiyayavan (yesu mati..)

This song has been viewed 784 times.
Song added on : 6/2/2018

എനിക്കെന്‍റെയാശ്രയം യേശുവത്രേ

എനിക്കെന്‍റെയാശ്രയം യേശുവത്രേ
സര്‍വ്വശക്തനാമെന്‍ യേശുവത്രേ
ഞാനവന്‍ കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍

യേശു മതി, ആ സ്നേഹം മതി
തന്‍ ക്രൂശു മതിയെനിക്ക്
യേശു മതി, തന്‍ ഹിതം മതി
നിത്യജീവന്‍ മതിയെനിക്ക്

കാക്കയെയയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍ (യേശു മതി..)

ക്ഷാമത്തിന്‍ നാളുകള്‍ തീര്‍ത്തു തരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തു തരും
യേശു മതിയായവന്‍ (യേശു മതി..)

ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാന്‍ കൃപ തന്നീടും
യേശു മതിയായവന്‍ (യേശു മതി..)

പാഴ്ച്ചിലവുകളെ നീക്കിത്തരും
ഇല്ലായ്മകളെ മാറ്റിത്തരും
വരുമാന മാര്‍ഗ്ഗങ്ങള്‍ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

എനിക്കൊരു ഭവനം പണിതു തരും
ഹൃദയത്തിന്നാഗ്രഹം നിറവേറ്റിടും
പുതിയ വഴികളെ തുറന്നു തരും
യേശു മതിയായവന്‍ (യേശു മതി..)

സമാധാനമുള്ള കുടുംബം തരും
കുടുംബത്തിലേവര്‍ക്കും രക്ഷ തരും
നല്ല സ്വാഭാവികളായ് തീര്‍ത്തിടും
യേശു മതിയായവന്‍ (യേശു മതി..)



An unhandled error has occurred. Reload 🗙