Snehathin idayanam yeshuve

Malayalam
സ്നേഹത്തിൻ ഇടയനാം യേശുവേ

Song

  • Malayalam

    1 സ്നേഹത്തിൻ ഇടയനാം യേശുവേ 
    വഴിയും സത്യവും നീ മാത്രമേ 
    നിത്യമാം ജീവനും ദൈവപുത്രാ!
    നീയല്ലാതാരുമില്ല

    യേശുനാഥാ! ഞങ്ങൾക്കു നീയല്ലാതാരുമില്ല
    യേശു നാഥാapp:/verseview2.html#! നീയല്ലാ താരുമില്ല

    2 സാധുക്കൾക്കായ് വലഞ്ഞലഞ്ഞതും
    ആടുകൾക്കായ് ജീവൻ വെടിഞ്ഞതും 
    പാടുകൾ പെട്ടതും ആർ നായകാ
    നീയല്ലാതാരുമില്ല;- യേശുനാഥാ...

    3 നീക്കിടുവാൻ എല്ലാ പാപത്തെയും
    പോക്കിടുവാൻ സർവ്വശാപത്തെയും 
    കോപാഗ്നിയും കെടുത്തിടാൻ കർത്താ! 
    നീയല്ലാതാരുമില്ല;- യേശുനാഥാ...

    4 അറിവാൻ സ്വർഗ്ഗപിതാവിനെയും
    പ്രാപിപ്പാൻ വിശുദ്ധാത്മാവിനെയും 
    വേറൊരു വഴിയുമില്ല നാഥാ 
    നീയല്ലാതാരുമില്ല;- യേശുനാഥാ...

    5 സഹിപ്പാൻ എൻബുദ്ധിഹീനതയും 
    വഹിപ്പാൻ എൻഎല്ലാ ക്ഷീണതയും 
    ലാളിപ്പാൻ പാലിപ്പാൻ ദൈവപുത്രാ!
    നീയല്ലാതാരുമില്ല;- യേശുനാഥാ...

    6 സത്യവിശ്വാസത്തെ കാത്തിടുവാൻ 
    നിത്യം നിൻ കീർത്തിയെ പാടിടുവാൻ 
    ഭൃത്യന്മാരിൽ കൃപ തന്നിടുക 
    നീയല്ലാതാരുമില്ല;- യേശുനാഥാ...

     

    7 ദൈവമഹത്ത്വത്തിൽ താൻ വരുമ്പോൾ
    ജീവകിരീടത്തെ താൻ തരുമ്പോൾ 
    അപ്പൊഴും ഞങ്ങൾ പാടിടും നാഥാ!
    നീയല്ലാതാരുമില്ല;- യേശുനാഥാ...

  • English

    1 snehathin idayanam yeshuve
    vaziyum sathyavum nee maathrame
    nithyamam jeevanum daivaputhra 
    neeyallaathaarumilla

    Yeshu naatha njangalkku neeyalla’tharumilla
    Yeshu naatha neeyalla’tharumilla

    2 papikalkkay valangalanjathum
    aadukalkai jeevan vedinjathum
    padukal pettathum aar nayaka
    neeyallaathaarumilla;- yeshu naatha...

    3 neekkiduvan ella papatheyum
    pokkiduvan sarvva shapatheyum
    kopagniyum keditheedan kartha
    neeyallaathaarumilla;- yeshu naatha...

    4 arivan svargga pithavineyum
    prapippaan vishudhathmavineyum 
    veroru vazhiyumilla natha
    neeyallaathaarumilla;- yeshu naatha...

    5 sahippan en buddhihenathaum
    vahippan en maha kshenathyum
    lalippan palippan daivaputhra
    neeyallaathaarumilla;- yeshu naatha...

    6 sathya vishvasathe kaathiduvan
    nityam nin kerthiye padiduvaan
    bhrithyanmaril krupa thanniduka
    neeyallaathaarumilla;- yeshu naatha...

    7 daiva mahatvathil than varumpol
    jeeva kireedathe than tharumpol
    appozum njangal padidum natha
    neeyallaathaarumilla;- yeshu naatha...

Song added on : September 24, 2020
This song has been viewed 4536 times.

Rate This Song

YouTube Videos