Prabhaakaran udichu than
Song
- Malayalam
1 പ്രഭാകരനുദിച്ചുതൻ പ്രഭ തിങ്ങി വിളങ്ങുമീ
പ്രഭാതത്തിൽ ദേവേശനെ സഭയായ് സ്തുതിക്ക നാം2 ഇരുൾ മാറി വെളിവിതാ ധരണിമേൽ തിളങ്ങുന്നു
മറവിനുള്ളടങ്ങിന പൊരുളുകൾ തെളിയുന്നു3 അതിതരാം ശ്രമം മൂലം മതി തളർന്നുറങ്ങിന
ക്ഷിതിതല നിവാസികൾ അതിസുഖമുണരുന്നു4 മരണതുല്യമാം നിദ്രാഭാരമതിന്നധീനമാ
യിരുന്നൊരു ജഗദാകെ പുതുജീവൻ ധരിക്കുന്നു5 വരിക നാമൊരുമിച്ചു പരന്നടിപണിഞ്ഞിടാം
തിരുഹിതമല്ലോ ഭൂവിൽ പരിവർത്തിച്ചിടുന്നതു6 തിരുപ്പദമകാലത്തിൽ തിരക്കുകിലലഭ്യമാം
മരിക്കിലുമിരിക്കിലും നമുക്കതു ശരണ്യമേ7 തിരുസ്വരമെഴുതിന കുറിപ്പുകൾ പഠിക്ക നാം
തിരുവചസ്സറിവില്ലാത്തരങ്ങളെ തുരത്തുന്നു8 ദുരിതത്തിൻ ഫലമായ മരണത്തെ തുലയ്ക്കുന്നു
കരയുന്ന ജനങ്ങൾക്കു പുരുമോദമരുളുന്നു - English
1Prabhaakaran udichu than prabha chinthi vilangumee-
Prabhaathathil deveshane sabhayamaay sthuthikka naam2 irul maari velivithaa dharanimel thilangunnu
Maravin ulladangina porulukal theliyunnu3 Athitharaam shramam moolam mathi thalarnn urangina
Kshithithala nivaasikal athisukham unarunnu4 Marana thulyamaam nindraabharam athinnadheenamaay
Irunnoru jagadaake puthujeevan dharikkunnu5 Varika naamorumichu parannadi paninjidaam
Thiruhithamallo bhoovil parivarthichidunnathu6 Thiruppadamakaalathil thirakkukilalabhyamaam
Marikkilumirikkilum namukkathu sharanyame7 Thiruswaramezhuthina kurippukal patdikka naam
Thiruvachassarivillaatharangale thurathunnu8 Durithathin phalamaaya maranathe thulackkunnu
Karayunna janangalkku purumodamarulunnu
This song has been viewed 369 times.