Ithramam snehathe nalki nee palippan

Malayalam
ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻ

Song

  • Malayalam

    ഇത്രമാം സ്നേഹത്തെ നൽകി നീ പാലിപ്പാൻ
    ഇത്രമേൽ കരുതാൻ ഞാനെന്തുള്ളു യേശു നാഥാ(2)

    1 ജീവിത പാതയിൽ ഏകനായ് ഞാൻ
    ദു:ഖങ്ങളാൽ മനം കലങ്ങിയപ്പോൾ(2)
    ധൈര്യം പകർന്നെന്നെ നടത്തിയതോർക്കുമ്പോൾ
    നന്ദിയാൽ എൻ മനം നിറഞ്ഞിടുന്നു(2);- ഇത്രമാം...

    2 തിരുവചനം എന്നിൽ പുതു ജീവനായ്
    കാലിടറാതെയെൻ പുതു ശക്തിയായ്(2)
    അന്ത്യത്തോളം നിൻ മകനായ് ജീവിപ്പാൻ
    നിൻ കൃപ എൻമേൽ ചൊരിയേണമേ(2);- ഇത്രമാം...

Song added on : September 18, 2020
This song has been viewed 745 times.

Rate This Song

YouTube Videos