Maname bhayamenthine karuthaan
Song
- Malayalam
മനമേ ഭയമെന്തിന് കരുതാൻ അവനില്ലയോ
ഇന്നലെയും ഇന്നുമെന്നും മാറാത്തവൻഎന്നേശു എന്നേശു
ഇന്നലെയും ഇന്നുമെന്നും മാറാത്തവൻ1 നാളെയെ ഓർത്തു നീറി നീറി നീങ്ങുമ്പോൾ
കാര്യങ്ങൾ ഓർത്തു ഭാരമേറി നീങ്ങുമ്പോൾ
ആകുലമെന്തിന് വ്യാകുലമെന്തിന്
കാര്യം നടത്തിടാൻ എൻ യേശുവില്ലയോ
ഭാരം ചുമന്നിടാൻ എൻ യേശുവില്ലയോ;-2 കാറ്റുകൾ മാറി മാറി ആഞ്ഞു വീശുമ്പോൾ
പ്രതികൂലമാം തിരകളാൽ വലയുമ്പോൾ
ഭയപ്പെട വേണ്ടിനി ഭ്രമിച്ചിട വേണ്ടിനി
നാലാം യാമത്തിലും നാഥനെത്തിടും
കാറ്റും കടലുമങ്ങു ശാന്തമായിടും;-3 കാക്കയിൻ വരവതങ്ങു നിന്ന് പോകിലും
കെരീത്തു തോട്ടിലെ ജലം നിലയ്കിലും
ആകുലമെന്തിന് വ്യാകുലമെന്തിന്
എലിയാവിൻ ദൈവമെന്നും കൂടെയില്ലയോ
ക്ഷാമത്തിൽ പോറ്റിടുന്ന നാഥനില്ലയോ;-
This song has been viewed 522 times.
