Sthuthikalinmel vasikkunnavane sarvva

Malayalam
സ്തുതികളിൻമേൽ വസിക്കുന്നവനെ സർവ്വ

Song

  • Malayalam

    സ്തുതികളിൻമേൽ വസിക്കുന്നവനെ
    സർവ്വ മഹത്വത്തിൻ യഹോവയെ
    പാടുമെ നിൻ ദയയെ ദിനവും
    പാരിടത്തിൽ എൻ യാത്രയതിൽ

    1 പരദേശിയായ് ഞാൻ പാർക്കുന്ന വീട്ടിൽ
    നിന്റെ മൊഴികൾ എനിക്കെന്നും കീർത്തനം
    എന്റെ ആശ്രയം നിന്നിലെന്നുമുള്ളതാൽ
    ക്ലേശങ്ങൾ മറന്നു ഞാൻ വിരുതിനായ് ഓടുന്നു;-

    2 കണ്ണുനീർ കാണുമ്പോൾ മനസ്സലിയുന്ന
    കരുണയിൻ കണ്ണുള്ള കാരുണ്യ വാരിധേ
    എന്റെ ദൈവവും ശാശ്വത പാറയുമേ
    നിന്നിൽ ഞാൻ മറയുന്നു ശാശ്വത രക്ഷയ്ക്കായ്;-

    3 പ്രലോഭനങ്ങളും പ്രതികൂല കാറ്റുകളും
    വിശ്വാസ ജീവിതത്തിൽ ആഞ്ഞടിച്ചീടുമ്പോൾ
    വിശ്വാസ നായകാ നിന്നിൽ മാത്രം നോക്കി ഞാൻ
    വിശ്രമമില്ലാതെ വിരുതിനായ് ഓടുന്നു;-

  • English

    Sthuthikalinmel vasikkunnavane
    sarvva mahathvathin yahovaye
    paadume nin dayaye dinavum
    paridathil en yathrayathil

    1 Paradeshiyay njan paarkkunna veettil
    ninte mozhikal enikkennum keerthanam 
    ente ashrayam ninnil ennumullathaal
    kleshangkal marannu njaan viruthinay odunnu;-

    2 Kannuneer kanumpol manassaliunna
    karunain kannulla karunnyavaridhe
    ente daivavum shashvatha paarayume
    ninnil njaan marayunnu shasvatha rakshakkay;-

    3 Pralobhanangalum prathikoola kaatukalum
    vishvasa jeevithathil aanjadichedumpol
    vishvasa nayaka ninnil mathram nokki njan
    vishramam illathe viruthinay odunnu;-

Song added on : September 25, 2020
This song has been viewed 1527 times.

Rate This Song

YouTube Videos