Udaya nakshathram vaanil udichidaray lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

udaya nakshathram vaanil udichidaray
prebhayerum prebhatham ingaduthidaray
thiru sabhaye vegam unarnniduka
rajadhirajane ethirelkkuvan

1 irulerum ie lokayathrayil naam
irulinte pravarthikal uringiduka
loka mohangkal muttum parithyajikkam
rakkalam theeraray pakal varunne;-

2 ihathile durithangkal saramakkenda
mahathaya prathibhalam namukkundallo
daiva bhayathil vishuddharay theeram
than velayil varhdhichu vannidam;-

3 kannunerum neduverppum nengkidume
karthavinodu naam chernnidumpol
anachidume than pon thiru maarvvil
aamoda-purnnaray naam koode vanidum;-

4 vishuddhaniniyum thane thane vishuddhekarikkatte
neethi-cheyunnon adhikam neethi cheyatte
malinnyam vattam karakal-elkkatha
manavattiyay naam orungkedam;-

This song has been viewed 1166 times.
Song added on : 9/25/2020

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ് പ്രഭയേറും

ഉദയനക്ഷത്രം വാനിൽ ഉദിച്ചിടാറായ്
പ്രഭയേറും പ്രഭാതമിങ്ങടുത്തിടാറയ്
തിരുസഭയേ വേഗമുണർന്നിടുക
രാജാധിരാജനെ എതിരേൽക്കുവാൻ

1 ഇരുളേറും ഈ ലോകയാത്രയിൽ നാം
ഇരുളിന്റെ പ്രവർത്തികൾ ഉരിഞ്ഞിടുക
ലോകമോഹങ്ങൾ മുറ്റും പരിത്യജിക്കാം
രാക്കാലം തീരാറായ് പകൽ വരുന്നേ;-

2 ഇഹത്തിലെ ദുരിതങ്ങൾ സാരമാക്കേണ്ട
മഹത്തായ പ്രതിഫലം നമുക്കുണ്ടല്ലോ
ദൈവഭയത്തിൽ വിശുദ്ധരായ് തീരാം
തൻ വേലയിൽ വർദ്ധിച്ചു വന്നിടാം;-

3 കണ്ണുനീരും നെടുവീർപ്പും നീങ്ങിടുമേ
കർത്താവിനോടു നാം ചേർന്നിടുമ്പോൾ
അണച്ചിടുമേ തൻ പൊൻ തിരുമാർവ്വിൽ
ആമോദപൂർണ്ണരായ് നാം കൂടെ വാണിടും;-

4 വിശുദ്ധനിനിയും തന്നെ തന്നെ വിശുദ്ധീകരിക്കട്ടെ
നീതിചെയ്യുന്നോനധികം നീതി ചെയ്യട്ടെ
മാലിന്യം വാട്ടം കറകളേൽക്കാത്ത
മണവാട്ടിയായ് നാമൊരുങ്ങിടാം;-



An unhandled error has occurred. Reload 🗙