Karthananen thuna pedikkayilla lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 391 times.
Song added on : 9/19/2020

കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ

1 കർത്തനാണെൻ തുണ പേടിക്കയില്ല ഞാൻ
മർത്ത്യനിന്നെന്നോടു എന്തു ചെയ്യും?
ധൈര്യമായീവിധം ഓതി ഞാൻ ജീവിതം
ചെയ്തിടും ഭൂവിതിൽ  ഹല്ലേലുയ്യാ

2 വൈരിയിൻ ആളുകൾ പെരുകുമീ നാളുകൾ 
ധൈര്യം തരുന്നതെന്നേശുനാഥൻ
എളിയവനാകിലും ധനികനല്ലായ്കിലും
കരുതുന്നെന്നെയവൻ  ഹല്ലേലുയ്യാ

3 അലറുന്ന സിംഹമായ് ഒളിചിന്നും ദൂതനായ് 
അരി വന്നു നേരിടും നേരമെല്ലാം
അലയാതെ നിന്നിടാൻ ബലമെനിക്കേകുവാൻ
അരികിലുണ്ടേശു താൻ  ഹല്ലേലുയ്യാ

എന്ന രീതി: കാത്തുകാത്തേകനായ് 



An unhandled error has occurred. Reload 🗙