Shreyeshu namame thirunamam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 213 times.
Song added on : 9/24/2020

ശ്രീയേശു നാമമേ തിരുനാ

ശ്രീയേശു നാമമേ തിരുനാമം ഇതു-
ഭൂലോകമെങ്ങും മോദം നൽകും നാമം

1 പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-
താപികൾക്കാശ്വാസം നൽകും-തിരുനാമം;- ശ്രീ..

2 പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ
ബന്ധനം തകർത്തിടുന്ന സത്യനാമം;- ശ്രീ..

3 എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്റെ
മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം;- ശ്രീ..

4 മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ
അല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം;- ശ്രീ..

5 ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം - പുതു
ജീവനെ നൽകിയാശ്വസിപ്പിച്ച നാമം;- ശ്രീ..

6 നിത്യമോക്ഷപാതയെ തുറന്ന നാമം-തന്റെ
സത്യഭക്തരിൽ പ്രമോദം നൽകും നാമം;- ശ്രീ..

7 അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ
വക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം;- ശ്രീ..



An unhandled error has occurred. Reload 🗙