Varumo sodaraare varumo soadarare

Malayalam
വരുമോ സോദരാരേ വരുമോ സാദരരേ

Song

  • Malayalam

    വരുമോ സോദരാരേ-വരുമോ സാദരരേ-
    ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോ
    ഭാരതം നേടുവാൻ വരുമോ നീ

    1 ആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെ
    എത്രയോ ജനകോടികളത്രെ
    അണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ്
    നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5);- വരുമോ…

    2 നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ
    കാഹളം കേൾക്കുന്നില്ലെ നിങ്ങൾ
    അലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെ
    നമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5);- വരുമോ…

    3 കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേ
    നമ്മൾക്കനുദിനം സോദരരേ
    സൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ്
    താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5);- വരുമോ…

    4 കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേ
    രാജ്യ പ്രയോക്തകരാകും ജനമേ
    വിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾ
    സ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5);- വരുമോ..

Song added on : September 26, 2020
This song has been viewed 507 times.

Rate This Song