Thirunama kerthanam paduvan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

This song has been viewed 450 times.
Song added on : 9/25/2020

തിരുനാമ കീര്‍ത്തനം പാടുവാൻ അല്ലെങ്കിൽ

തിരുനാമ കീർത്തനം പാടുവാൻ അല്ലെങ്കിൽ 
നാവെനിക്കെന്തിനു നാഥാ 
അപദാനം എപ്പോഴും ആലപിച്ചില്ലെങ്കിൽ 
അധരങ്ങൾ എന്തിനു നാഥാ 
ഈ ജീവിതം എന്തിനു നാഥാ (2)

1 പുലരിയിൽ ഭൂപാളം പാടിയുണർത്തുന്ന 
കിളികളോടൊന്നു ചേർന്നാർത്തു പാടാം (2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്നകുളിർ 
കാറ്റിൽ അലിഞ്ഞു ഞാൻ പാടാം (2);- തിരുനാമ..

2 അകലെ ആകാശത്ത് വിരിയുന്ന താര തൻ
മിഴികളിൽ നോക്കി ഞാൻ ഉയര്‍ന്നു പാടാം (2)
വാന മേഘങ്ങളിൽ ഒടുവിൽ നീയെത്തുമ്പോൾ
മാലാഖമാരൊത്ത് പാടാം (2);- തിരുനാമ..



An unhandled error has occurred. Reload 🗙