Puthan abisekam karthan ekidunu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

puthen abishekam karthan ekidunnu
shakthiyode than seva chayivan
rakthathal kazhukum rakthathal jayikkum
shakthiyode than seva chayivan

krupa vyaparikkate (2)
balam ettedukkatte(2)

2 kannuneerin thazhvara kadaneedumbol
munmazhayal anugraham ayachedunnu(2)
melkkumel balam thannu nadathedunnu
tholvi illathavan nadathedunnu(2);-

3 nariyaniyolamalla muttolamalla
Arayolamalla ie aathmavin nadi(2)
neenthiyittallathae kadanedatha
abhishekathin nadi ayachedunnu(2);-

4 andhakaram bhumiye mudidumbol
kuriruttu jathiyae mudidumbol
yahova velichamayi udichidunnu
thante shakthi itha vendum ayachidunnu(2);-

5 balyakkaro kshenichu thalarnnu pokum
yauvvanakkaro vegam idari veezhum(2)
yahovayae kathidunnor shakthi puthukkum
kazhukan pole chirakadi’chuyarum(2);-

This song has been viewed 592 times.
Song added on : 9/22/2020

പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു

1 പുത്തൻ അഭിഷേകം കർത്തൻ ഏകിടുന്നു
ശക്തിയോടെ തൻ സേവ ചെയ് വാൻ
രക്തത്താൽ കഴുകും രക്തത്താൽ ജയിക്കും
ശക്തിയോടെ തൻ സേവ ചെയ് വാൻ(2)

കൃപ വ്യാപരിക്കട്ടെ(2)
ബലം ഏറ്റെടുക്കട്ടെ(2)

2 കണ്ണുനീരിൻ താഴ്വര കടന്നീടുമ്പോൾ
മുൻമഴയാൽ അനുഗ്രഹം അയച്ചീടുന്നു(2)
മേൽക്കുമേൽ ബലം തന്നു നടത്തീടുന്നു
തോൽവയില്ലാതവൻ നടത്തീടുന്നു(2);-

3 നരിയാണിയോളമല്ല മുട്ടോളമല്ല
അരയോളമല്ല ഈ ആത്മാവിൻ നദി(2)
നീന്തിയിട്ടല്ലാതെ കടന്നീടാത്ത
അഭിഷേകത്തിൻ നദി അയച്ചീടുന്നു(2);-

4 അന്ധകാരം ഭൂമിയെ മൂടിടുമ്പോൾ
കൂരിരുട്ട് ജാതിയെ മൂടിടുമ്പോൾ(2)
യഹോവ വെളിച്ചമായ് ഉദിച്ചിടുന്നു
തന്റെ ശക്തി ഇതാ വീണ്ടും അയച്ചിടുന്നു(2);-

5 ബാല്യക്കാരോ ക്ഷീണിച്ചു തളർന്നു പോകും
യൗവനക്കാരോ വേഗം ഇടറി വീഴും(2)
യഹോവയെ കാത്തിടുന്നോർ ശക്തി പുതുക്കും
കഴുകൻപോലെ ചിറകടിച്ചുയരും(2);-

You Tube Videos

Puthan abisekam karthan ekidunu


An unhandled error has occurred. Reload 🗙