Yeshuve thirunaamamethra madhuram

Malayalam
യേശുവേ തിരുനാമമെത്ര മധുരം

Song

  • Malayalam

    യേശുവേ തിരുനാമമെത്ര മധുരം
    ഭൂമിയിലഗതിക്കെൻ-യേശുവേ!

    1 ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽ
    വിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി;- യേശുവേ…

    2 ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻ
    താതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ;- യേശുവേ…

    3 മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീ
    എന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ;- യേശുവേ…

    4 സങ്കേതമേ മലയേ-എൻ ഖേടയം വഴി നീ
    എൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ;- യേശുവേ…

    5 നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേ
    രക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ;- യേശുവേ…

    6 എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേ
    നിന്നെ വന്നു കണ്ടെന്നും - നന്നേ പാടും അടിയൻ;- യേശുവേ…

    7 അത്തൽ കൂടാതെ കർത്താ ചേർത്തീടേണം അങ്ങനെന്നെ
    മൃത്യു പിരിക്കുവോളം കാത്തിടേണമേ പ്രിയൻ;- യേശുവേ…

    8 നിത്യം അഗതി തിരുസ്തോത്രം-സ്വർഗ്ഗ ധ്വനിപ്പാൻ
    സത്യം വിടാതെ ഓടിയെത്തും-തിരുകൃപയാൽ;- യേശുവേ...

Song added on : September 27, 2020
This song has been viewed 534 times.

Rate This Song

YouTube Videos