Kunjattin rakthathil undenikkay lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ
1 കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
എണ്ണമില്ലാത്ത എൻപാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നിൽ എൻരക്ഷകനേ
ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
2 ഞാൻ കണ്ണുനീർ വാർത്തു പാപത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
നാഥാ, നിൻപാദേ ദുഃഖാൽ വീണു തള്ളാതെ
എന്നെയും കൈക്കൊണ്ടു താൻ
നിൻതിരുവാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
3 പാപശരീരത്തിൻ നീക്കത്തിനായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
താൻ ചത്തു ക്രൂശിന്മേൽ പാപത്തിന്നായ്
ഞാൻ എണ്ണുന്നെന്നെയും ചത്തവനായ്
ജീവിക്കുവാൻ ഇനി ദൈവത്തിന്നായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
4 ബാധിച്ച സംശയം തീർന്നെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
നാശത്തിൻ പേടിയും ഇല്ലായ്മയായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
യേശുവേ, നീയെൻ നീതികരണം എൻപരിപൂർണ്ണ ശുദ്ധീകരണം
നീ നാൾക്കുനാൾ എൻസ്ഥിരീകരണം ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
5 മാനുഷപേടിയെല്ലാം നീങ്ങുവാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
സാക്ഷിയിൽ ലജ്ജയില്ലാതിരിപ്പാൻ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
ശക്തൻ നീ ആക്കണം നിൻകൃപയിൽ ഭക്തനായ് കാക്കണം ഈ ലോകത്തിൽ
പാടും ഞാൻ സാത്താൻ വശീകരിക്കിൽ ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 177 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 172 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1088 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 332 |